LiveTV

Live

National

മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു

മന്‍മോഹന്‍ സിംഗ് 2009ല്‍ മാത്രം രണ്ട് തവണ ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു...

മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ആശുപത്രിവിട്ടു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുര്‍ന്ന് ഞായറാഴ്ച്ച രാത്രിയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പനിയും മറ്റു ലക്ഷണങ്ങളും കണ്ടതുകൊണ്ട് മുന്‍കരുതലെന്ന നിലയില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് ഇല്ലെന്ന് തെളിഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

മരുന്നിലെ അലര്‍ജിയെ തുടര്‍ന്നാണ് അദ്ദേഹത്തിന് ആരോഗ്യനില മോശമായതെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ കാര്‍ഡിയാക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്‍മോഹന്‍സിംഗിനെ മുറിയിലേക്ക് മാറ്റിയിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേകസംഘം അദ്ദേഹത്തിന്റെ ആരോഗ്യനില തുടര്‍ച്ചയായി പരിശോധിച്ചിരുന്നു.

87കാരനായ മന്‍മോഹന്‍സിംഗിന് പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്. 2009ല്‍ മാത്രം രണ്ട് തവണ അദ്ദേഹം എയിംസില്‍ ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. അതിന് മുമ്പ് 1990ലും ഡോ. മന്‍മോഹന്‍സിംഗിന് ബൈപാസ് സര്‍ജറി നടന്നിരുന്നു.

നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നുമാണ് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. നിലവില്‍ രാജസ്ഥാനിലെ രാജ്യസഭാംഗമായ മന്‍മോഹന്‍സിംഗ് 2004 മുതല്‍ പത്ത് വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.