LiveTV

Live

National

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ ബുധനാഴ്ച

ഇന്ന് നാല് മണി മുതല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാകും. വെള്ളിയാഴ്ച ശ്രമിക് ട്രെയിനും ഡൽഹിയിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ആരംഭിക്കും

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ ബുധനാഴ്ച

കോവിഡ് വ്യാപനം തടയാന്‍ നിര്‍ത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവീസ് നാളെ മുതൽ പുനരാരംഭിക്കും. കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ ബുധനാഴ്ചയാണ്. ഇന്ന് നാല് മണി മുതല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാകും. വെള്ളിയാഴ്ച ശ്രമിക് ട്രെയിനും ഡൽഹിയിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ആരംഭിക്കും.

മാർച്ച് 25 ന് നിർത്തിവച്ച ട്രെയിൻ സർവീസ് പുനരാംഭിക്കുകയാണ് റെയിൽവെ. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡൽഹിയിൽ നിന്നും 15 ട്രെയിനുകൾ 30 സർവീസ് നടത്തും. കേരളത്തിലേക്ക് ആഴ്ചയിൽ 3 ട്രെയിൻ സർവീസ് നടത്തും. ആദ്യ സർവീസായ ഡൽഹി - തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55 ന് ആരംഭിക്കും. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ ഈ സർവീസ് ഉണ്ടാകും. തിരുവനന്തപുരം - ഡൽഹി സർവീസ് വെള്ളിയാഴ്ച വൈകീട്ട് 5.15 നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈ സർവീസ് തുടരും. തിരുവനന്തപുരം ഒഴിച്ചാൽ കോഴിക്കോടും എറണാകുളത്തുമാണ് സ്റ്റോപ്പുള്ളത്. കേരളത്തിന് പുറത്ത് മംഗലാപുരം, മഡ്ഗാവ്‌, പൻവേൽ, വഡോദര, കോട്ട എന്നിവിടങ്ങളിലും നിർത്തും. എസി കോച്ചുകളായതിനാൽ രാജധാനിയുടെ അതേ ടിക്കറ്റ് നിരക്കായിരിക്കും. തിരക്കൊഴിയുന്നത് അതു സരിച്ച് 300 ശ്രമിക് ട്രെയിന്യം നിരീക്ഷണ കേന്ദ്രങ്ങളാക്കിയ 20,000 കോച്ചുകളും പ്രത്യേക സർവീസിന്റെ ഭാഗമാകും.

ഇതിനിടെ ശ്രമിക് ട്രെയിൻ സർവീസിൽ സംസ്ഥാനങ്ങളിൽ സ്റ്റോപ്പുകൾ മൂന്നും യാത്രക്കാരുടെ എണ്ണം 1700 ഉം ആക്കി റെയിൽവെ ഉത്തരവിറക്കി. വെള്ളിയാഴ്ച തിരുവനന്തപുരത്തേക്ക് ശ്രമിക് ട്രെയിൽ പുറപ്പെടുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. പതിനൊന്നാം തിയതി മുതൽ 17 വരെ ഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് 40 ശ്രമിക് സർവീസുകൾ നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ ശ്രമിക്ക് ട്രെയിനുകൾ ഒരുക്കാൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം കത്തയച്ചു.