LiveTV

Live

National

ഡല്‍ഹിയിലെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവര്‍: അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹിയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ ഭൂരിഭാഗം പേരും കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.

ഡല്‍ഹിയിലെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവര്‍: അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹിയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ ഭൂരിഭാഗം പേരും കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കോവിഡ് സ്ഥിരീകരിച്ച 75 ശതമാനം കേസുകളിലും രോഗലക്ഷണങ്ങില്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരുമാണെന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേജ്രിവാള്‍ അറിയിച്ചു. തലസ്ഥാനത്തെ കോവിഡ് സഥിതിഗതികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യ തലസ്ഥാനത്ത് 381പോസിറ്റീവ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് നിലവിലുളള ആകെ രോഗബാധിതരുടെ എണ്ണം 6,923 ആയി. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസിന് മുകളില്‍ പ്രായമുളളവരാണെന്നും കേജ്രിവാള്‍ വ്യക്തമാക്കി. കോവിഡ് രോഗം വന്ന് മരിച്ചവരില്‍ 82 ശതമാനവും പ്രായമായവരാണ്. കോവിഡ് മരണനിരക്ക് പ്രായമായവരിലാണ് കൂടുതലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അവശ്യഘട്ടങ്ങളലില്‍ സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ ആവശ്യപ്പെടുന്നതിനുള്ള ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേജ്രിവാള്‍ അറിയിച്ചു. സർക്കാര്‍ ആംബുലൻസുകളുടെ കുറവ് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് ആംബുലന്‍സുകളുടെ സേവനം കൂടുതലായി ആവശ്യം വരുമ്പോൾ സ്വകാര്യ ആംബുലൻസുകള്‍ സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് കേജ്രിവാള്‍ വ്യക്തമാക്കി