LiveTV

Live

National

ഡല്‍ഹിയിലെ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ കേരള ഹൗസ് ഇടപെടുന്നു

ഗര്‍ഭിണികളായ നഴ്സുമാര്‍ക്കായിരിക്കും മുന്‍ഗണന

ഡല്‍ഹിയിലെ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ കേരള ഹൗസ് ഇടപെടുന്നു

ഡല്‍ഹിയില്‍ കുടുങ്ങിയിട്ടുള്ള നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ കേരള ഹൗസ് ഇടപെടുന്നു. ഇത് സംബന്ധിച്ച് കേരള ഹൗസ് റസിഡന്‍റ് കമ്മീഷ്ണർ സന്ദീവ് ഗാർഗ് ഡൽഹി സർക്കാരുമായും കേന്ദ്ര സർക്കാരുമായും ചർച്ച നടത്തി. ഗര്‍ഭിണികളായ നഴ്സുമാര്‍ക്കായിരിക്കും മുന്‍ഗണന. ഇന്നലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ ഇടപ്പെട്ടിരുന്നു.

ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പോകാനുള്ളവരുടെ പേരും വിവരവും ശേഖരിക്കും. അതിന് ശേഷമായിരിക്കും യാത്രാ സൗകര്യം ലഭ്യമാക്കുക. ഡല്‍ഹി സര്‍ക്കാരിന്‍റെ അനുമതിയും ആവശ്യമാണ്. അതിനുള്ള നടപടിയും തുടരുകയാണെന്നാണ് മനസ്സിലാക്കുന്നത്.

ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുന്ന ഗര്‍ഭിണികളടക്കമുള്ള നഴ്സുമാരെ നാട്ടിലെത്തിക്കാത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് കേരള ഹൌസിന്‍റെ നേതൃത്വത്തില്‍ ഇത്തരമൊരു നീക്കം നടക്കുന്നത്.