LiveTV

Live

National

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി കോമയില്‍; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ 

ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്കത്തിലേയ്ക്ക് ഓക്സിജൻ എത്താത്തതിനെത്തുടര്‍ന്ന് കോമയിലാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി കോമയില്‍; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ 

ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അതീവ ഗുരുതരാവസ്ഥയിലാണുള്ളതെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കോമ അവസ്ഥയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് റായ്പുരിലെ ശ്രീനാരായാണ ആശുപത്രിയിലാണ് അജിത് ജോഗിയെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്കത്തിലേയ്ക്ക് ഓക്സിജൻ എത്താത്തതിനെത്തുടര്‍ന്ന് കോമയിലാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്വാസതടസ്സം നേരിടുന്നതിനാല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതാണ് കോമയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ വീട്ടില്‍ വെച്ച് അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇപ്പോഴും സാധാരണഗതിയിലാണ്. മരുന്നിന്റെ സഹായത്തോടെ രക്തസമ്മര്‍ദം നിലനിര്‍ത്താനും കഴിയുന്നുണ്ട്. ശ്വാസതടസം നേരിടുന്നതിനാല്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്തു. ഹൈപ്പോക്‌സിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്.' ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ: സുനില്‍ ഖേംക പറഞ്ഞു.

കോൺഗ്രസ് നേതാവായ അജിത് ജോഗി ഛത്തീസ്ഗഡിന്‍റെ പ്രഥമ മുഖ്യമന്ത്രി കൂടിയായിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു