LiveTV

Live

National

തബ്‌ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ കെട്ടിച്ചമച്ചതാകാമെന്ന് ഡല്‍ഹി പൊലീസ്

ഈ ശബ്ദസന്ദേശത്തിന്റെ പേരിലാണ് മൗലാന സാദിനും തബ്‌ലീഗി ജമാഅത്ത് ആസ്ഥാനത്തെ ആറ് അനുയായികള്‍ക്കുമെതിരെ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ആം വകുപ്പ് അനുസരിച്ച് കേസെടുത്തിരുന്നത്...

തബ്‌ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ കെട്ടിച്ചമച്ചതാകാമെന്ന് ഡല്‍ഹി പൊലീസ്

തബ്‌ലീഗ് ജമാഅത്ത് നേതാവും നിസാമുദീന്‍ മര്‍ക്കസ് മേധാവിയുമായ മൗലാന സാദ് ഖണ്ഡാലവിയുടെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ വ്യാജമാകാമെന്ന് ഡല്‍ഹി പൊലീസ്. ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അനുയായികളോട് മൗലാന സാദ് സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്ന് പറയുന്നുവെന്ന പേരില്‍ പ്രചരിച്ച ഓഡിയോയാണ് വ്യാജമാണെന്ന സൂചന പൊലീസ് തന്നെ നല്‍കിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം ശബ്ദസന്ദേശങ്ങള്‍ വിശദപരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ ശബ്ദസന്ദേശത്തിന്റെ പേരിലാണ് മൗലാന സാദിനും തബ്‌ലീഗി ജമാഅത്ത് ആസ്ഥാനത്തെ ആറ് അനുയായികള്‍ക്കുമെതിരെ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ആം വകുപ്പ് അനുസരിച്ച് കേസെടുത്തിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ 1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുത്തിരുന്നു.

കോവിഡ് പരിശോധനകളും ക്വാറന്റെയ്‌നും കഴിഞ്ഞിട്ടും 3000 തബ്‌ലീഗ് അംഗങ്ങളെ വിട്ടയക്കുന്നില്ല
Also Read

കോവിഡ് പരിശോധനകളും ക്വാറന്റെയ്‌നും കഴിഞ്ഞിട്ടും 3000 തബ്‌ലീഗ് അംഗങ്ങളെ വിട്ടയക്കുന്നില്ല

സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും ലോക്ഡൗണ്‍ ലംഘിച്ച് മര്‍ക്കസില്‍ നടക്കുന്ന മത ചടങ്ങില്‍ പങ്കെടുക്കണമെന്നുമാണ് ക്ലിപ്പില്‍ പറയുന്നത്. സാമൂഹ്യ അകലം പാലിക്കേണ്ടതിനെക്കുറിച്ച് നമ്മുടെ മതത്തില്‍ പറയുന്നില്ലെന്നും മരിക്കാന്‍ ഏറ്റവും നല്ലയിടം പള്ളിയാണെന്നും കൊറോണക്ക് തന്റെ അനുയായികളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മൗലാന സാദിന്റേതെന്ന നിലയില്‍ പ്രചരിച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഈ ശബ്ദ സന്ദേശം ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം റജിസ്റ്റര്‍ ചെയ്ത കേസിലും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകള്‍ വ്യാജമായി നിര്‍മിച്ചതാകാമെന്ന നിഗമനത്തില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം എത്തിയിരിക്കുന്നത്.