LiveTV

Live

National

കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ, രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ എന്നിവരെ പത്ത് ദിവസത്തിന് ശേഷം ടെസ്റ്റിംഗ് ഇല്ലാതെ ഡിസ്ചാർജ് ചെയ്യാം

കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ, രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ എന്നിവരെ പത്ത് ദിവസത്തിന് ശേഷം ടെസ്റ്റിംഗ് ഇല്ലാതെ ഡിസ്ചാർജ് ചെയ്യാം. ഗുരുതര അസുഖമുള്ളവർക്ക് കൂടുതൽ പരിഗണനയും ടെസ്റ്റിംഗ്, ആശുപത്രി സേവനം എന്നിവ ഉറപ്പാക്കുന്നതിനായാണ് പുതിയ നിർദേശമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്തെ കോവിഡ് രോഗികളെ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിച്ചു കൊണ്ടാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതിയ മാർഗ രേഖ പുറത്തിറക്കിയിരിക്കുന്നത്. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ, ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഒന്നാം പട്ടികയിലും ഗുരുതര ലക്ഷങ്ങൾ ഉള്ളവർ രണ്ടാം പട്ടികയിലും അതീവ ഗുരുതരവസ്ഥയിൽ ഉള്ളവർ മൂന്നാം പട്ടികയിലും.

പനി, ജലദോഷം എന്നിങ്ങനെയാണ് ചെറിയ രോഗ ലക്ഷണങ്ങൾ. ഇത്തരക്കാർക്ക് പത്തു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് നൽകാം. ഈ പത്ത് ദിവസത്തെ ചികിത്സക്കിടയിൽ പനി പൂർണമായും ഭേദമാകണം. അങ്ങനെ പനി മാറി മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിംഗ് ഇല്ലാതെ ഡിസ്ചാർജ് നൽകാം. ഇവർക്ക് റാപിഡ് ടെസ്റ്റോ, പി.സി.ആർ ടെസ്‍റ്റോ നടത്തേണ്ടതില്ല എന്നാണ് നിർദേശം. ഡിസ്ചാർജിന് ശേഷം ഏഴ് ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.

നിലവിൽ ഇന്ത്യയിലെ 70 ശതമാനം കോവിഡ് രോഗികൾക്കും ചെറിയ കോവിഡ് ലക്ഷണങ്ങളോ, ലക്ഷണങ്ങൾ ഇല്ലാത്ത അവസ്ഥയോ ആണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു.

അതിനാൽ ഗുരുതരവസ്ഥയിൽ ഉള്ളവർക്ക് കൂടുതൽ പരിഗണനയും ആശുപത്രി, ടെസ്റ്റിംഗ് സൗകര്യവും നൽകാൻ ആണ് പുതിയ മാർഗ രേഖ എന്നും കേന്ദ്രം വ്യക്തമാക്കി.