LiveTV

Live

National

ജിതേന്ദ്ര ദേശ് പ്രഭുവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന ആരോപണവുമായ് കോണ്‍ഗ്രസ്

ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിതേന്ദ്ര ദേശ്പ്രഭു ഏപ്രില്‍ 21ന് മരണപ്പെടുകയായിരുന്നു. ദേശ്പ്രഭുവിന് മതിയായ ചികില്‍സ കിട്ടിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 ജിതേന്ദ്ര ദേശ് പ്രഭുവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന ആരോപണവുമായ് കോണ്‍ഗ്രസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജിതേന്ദ്ര ദേശ്പ്രഭുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഗോവന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിതേന്ദ്ര ദേശ്പ്രഭു ഏപ്രില്‍ 21ന് മരണപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളജിലെ പ്രധാന ഡോക്ടറെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപണവുമായ് രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഡോക്ടര്‍മാര്‍ ആരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്.

ജിതേന്ദ്ര ദേശ്‍പ്രഭുവിന്‍റെ മരണത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ പ്രാഥമികാന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഗരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ദേശ്പ്രഭുവിന് മതിയായ ചികില്‍സ കിട്ടിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജീവന്‍ വെര്‍നേക്കറിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കോണ്‍ഗ്രസ് നേതാവിന്‍റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരുന്ന സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടാകേണ്ട ഡോക്ടകര്‍ ലീവ് പോലും എടുക്കാതെ അവധിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു. ഡോക്ടര്‍മാരെ സഹായിക്കാല്‍ ചില ഉന്നത ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ‘അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേളയില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകേണ്ടിയിരുന്ന രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശുപത്രിക്ക് പുറത്തായിരുന്നു. സി.ടി സ്‌കാന്‍ ആവശ്യമായിരുന്നു. എന്നാല്‍ വളരെ വൈകിയാണ് സ്‌കാനിങ് നടന്നത്. സ്‌കാനിങ്ങിന് വേണ്ടി ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഈ വേളയിലാണ് രോഗം മൂര്‍ഛിച്ചത്’. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു.