LiveTV

Live

National

ആളുകളെ കെട്ടിപ്പിടിച്ച് കൊറോണ പരത്തുന്നുവെന്ന് ആരോപിച്ച് യുവാവിന് പൊലീസിന്‍റെയും നാട്ടുകാരുടെയും ക്രൂര മര്‍ദ്ദനം

യുവാവ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ സാഗര്‍പൂരില്‍വെച്ചാണ് സംഭവം. ഈ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു

ആളുകളെ കെട്ടിപ്പിടിച്ച് കൊറോണ പരത്തുന്നുവെന്ന് ആരോപിച്ച് യുവാവിന് പൊലീസിന്‍റെയും നാട്ടുകാരുടെയും ക്രൂര മര്‍ദ്ദനം

ആളുകളെ കെട്ടിപ്പിടിച്ച് കൊറോണ പരത്തുന്നുവെന്ന് ആരോപിച്ച് സൌത്ത് വെസ്റ്റ് ഡല്‍ഹിയില്‍ യുവാവിന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. എസി റിപ്പയര്‍മാനായ ഇമ്രാനെയാണ് വീഡിയോയില്‍ പൊലീസ് ദാരുണമായി മര്‍ദ്ദിക്കുന്നത്. യുവാവ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ സാഗര്‍പൂരില്‍വെച്ചാണ് സംഭവം. ഈ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.

'വീഡിയോയില്‍ കാണുന്ന വ്യക്തി സാഗര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. അയാള്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഡിപാര്‍ട്മെന്‍റ് തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസ് 323, 321 വകുപ്പുകള്‍ ചുമത്തിയാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്.' സൌത്ത് വെസ്റ്റ് ഡല്‍ഹി അഡീഷണല്‍ ഡിസിപി ഇംഗിത് പ്രതാപ് സിങ് പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന ഇമ്രാനെ പൊലീസുകാരന്‍ പുറകിലൂടെ വന്ന് ലാത്തിയുപയോഗിച്ച് അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇമ്രാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസുകാരന്‍ പുറകെ വന്ന് ഓടി അയാളെ അടിച്ചുവീഴ്ത്തുകയായിരുന്നു.

ഇമ്രാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സഹോദരി രവീണ പറഞ്ഞു. 'ആളുകളെ കെട്ടിപ്പിടിച്ചുവെന്ന് ഇമ്രാനെതിരെ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. ലോക്ക് ഡൌണ്‍ നിയമങ്ങള്‍ താന്‍ ലംഘിച്ചതിനാലാണ് പൊലീസ് തന്നെ തല്ലാന്‍ വരുന്നതെന്ന് കരുതിയാണ് ഇമ്രാന്‍ ഓടിയത്. ഓടാന്‍ ആരംഭിച്ചതും ഇവന് കൊറോണയാണ് എന്ന് നിലവിളിച്ചുകൊണ്ട് പൊലീസ് പുറകെ വന്ന് തല്ലുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനൊപ്പം ചേര്‍ന്ന നാട്ടുകാരോടും അയാള്‍ അതുതന്നെ പറഞ്ഞു. എന്‍റെ അനിയന് കൊറോണയില്ല.' രവീണ പറഞ്ഞു.