LiveTV

Live

National

പൂനെയുടെ'സ്വര്‍ണ മനുഷ്യന്‍' സാമ്രാട്ട് മോസെ അന്തരിച്ചു; മരണം ​ഹൃദയാഘാതത്തെ തുടർന്ന്

ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

പൂനെയുടെ'സ്വര്‍ണ മനുഷ്യന്‍' സാമ്രാട്ട് മോസെ അന്തരിച്ചു; മരണം ​ഹൃദയാഘാതത്തെ തുടർന്ന്

പൂനെയുടെ സ്വര്‍ണ മനുഷ്യന്‍’ എന്നറിയപ്പെടുന്ന സാമ്രാട്ട് മോസെ അന്തരിച്ചു. 39 വയസ്സായിരുന്നു. ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ വളരെക്കുറച്ച്‌ ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

എട്ടു മുതല്‍ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. രാഷ്ട്രീയക്കാരുമായി ബന്ധമുള്ള വ്യവസായിയായിരുന്നു സാമ്രാട്ട് മോസെ. പ്രാദേശിക തെരഞ്ഞെടുപ്പില്‍ സംഗംവാദിയില്‍ നിന്നു മല്‍സരിച്ചിരുന്നു.ഭാര്യയും രണ്ട് മക്കളുമുണ്ട്. മുന്‍ എംഎല്‍എ രംഭാവു മോസെയുടെ മരുമകനാണ്.

2011ല്‍ എം.എന്‍.എസ് എം.എല്‍.എ ആയിരുന്ന രമേശ് വാഞ്ചലേയും ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇദ്ദേഹത്തെയും സ്വര്‍ണ മനുഷ്യന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.