LiveTV

Live

National

ഓപ്പറേഷൻ സമുദ്ര സേതു; ആദ്യ കപ്പൽ ഞായറാഴ്ച കൊച്ചിയിലെത്തും

മാലദ്വീപിൽ നിന്ന് 732 പ്രവാസികളാണ് ആദ്യ കപ്പലിൽ എത്തുക.

ഓപ്പറേഷൻ സമുദ്ര സേതു;  ആദ്യ കപ്പൽ ഞായറാഴ്ച കൊച്ചിയിലെത്തും

കോവിഡ് 19 ലോക്ക് ഡൗണിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ നാവിക സേനയുടെ ദൗത്യമായ ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ആദ്യ കപ്പൽ പ്രവാസികളെയുമായി ഞായറാഴ്ച കൊച്ചി തുറമുഖത്ത്ഐ നങ്കൂരമിടും. നാവിക സേന കപ്പലായ ഐ.എന്‍.എസ് ജലാശ്വയില്‍ 732 പ്രവാസികളാണ് മാല ദ്വീപിൽ നിന്ന് മ ടങ്ങിയെത്തുന്നത്. കടലിലൂടെ നാല്പത്തിയെട്ട് മണിക്കൂര്‍ സഞ്ചരിച്ചാണ് ഐ എൻ എസ് ജലാശ്വ തീരം തൊടുക. 732 യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പെടുന്നു. പരിശോധന നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണ് പ്രവാസികളെ കപ്പലിലേക്ക് കയറ്റിയത്.

ഐഎൻഎസ് ജലാശ്വ മാലദ്വീപ് തീരത്ത്
ഐഎൻഎസ് ജലാശ്വ മാലദ്വീപ് തീരത്ത്
ഐ എൻ എസ്  ജലാശ്വ മാലദ്വീപിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്
ഐ എൻ എസ് ജലാശ്വ മാലദ്വീപിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്

മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ ആദ്യ പട്ടിക തയാറാക്കിയത്. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തിച്ചേരുമെന്നാണ് കണക്ക് കൂട്ടല്‍. ഐ.എന്‍.എസ് ജലാശ്വക്ക് പുറമേ ഐ.എന്‍.എസ് മഗര്‍ കപ്പലും പ്രവാസികളെ കൊണ്ടുവരാന്‍ മാലദ്വീപില്‍ എത്തിയിട്ടുണ്ട്. തുറമുഖം വഴിയെത്തുന്ന പ്രവാസികളുടെ പരിശോധനക്കും തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാനും മികച്ച സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.