LiveTV

Live

National

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതര്‍ 53,000 കടന്നു, മരണം 1800ലേക്ക്

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതര്‍ 53,000 കടന്നു, മരണം 1800ലേക്ക്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55,000ലേക്ക് കടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. മഹാരാഷ്ട്രയിൽ 1362ഉം ഗുജറാത്തിൽ 388ഉം മധ്യപ്രദേശിൽ 114ഉം പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനെട്ടായിരം കടന്നു.

കോയമ്പേട് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ കോവിഡ് 19 വ്യാപിക്കുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി രോഗം കണ്ടെത്തിയ രണ്ടായിരത്തില്‍ അധികം പേരില്‍ ഭൂരിഭാഗവും കോയമ്പേട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കര്‍ണാടകയിലുമായി ഇന്നലെ അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.