LiveTV

Live

National

ബാബറി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി

അ​ദ്വാ​നിക്കും ജോ​ഷി​ക്കും ഉ​മ ഭാ​ര​തി​ക്കു​മെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്ന് 2017-ൽ ​സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു

ബാബറി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ ഓഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി. ല​ക്നോ​വി​ലെ സി.​ബി​.ഐ കോ​ട​തി​യോ​ടാ​ണു സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ൽ അ​വ​സാ​നം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ സു​പ്രീം കോ​ട​തി വി​ചാ​ര​ണ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ ​സ​മ​യ​പ​രി​ധി​യാ​ണ് ഇ​പ്പോ​ൾ നീ​ട്ടി​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് സി.ബി.​ഐ ജ​ഡ്ജി സു​പ്രീം കോ​ട​തി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സാവകാശം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എ​ന്നാ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ൽ.​കെ. അ​ദ്വാ​നി​യും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​യും ഉ​മ ഭാ​ര​തി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ൾ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. അ​ദ്വാ​നിക്കും ജോ​ഷി​ക്കും ഉ​മ ഭാ​ര​തി​ക്കു​മെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്ന് 2017-ൽ ​സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

1992 ഡി​സം​ബ​ർ ആ​റി​നാ​ണ് ക​ർ​വ​സേ​വ​ക​ർ ബാ​ബ​റി മ​സ്ജി​ദ് തകര്‍ത്തത്. ക​ഴി​ഞ്ഞ വ​ർ​ഷം ബാ​ബ​റി മ​സ്ജി​ദ് നി​ല​നി​ന്നി​രു​ന്ന സ്ഥ​ലം ഉ​ൾപ്പെ​ടെ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ വി​ട്ടു​ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി വി​ധി​ച്ചു.