LiveTV

Live

National

എന്റെ വഴി തടയാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു? മദ്യപിച്ച് ലക്കുകെട്ട യുവാവ് വിഷപ്പാമ്പിനെ കടിച്ചുകൊന്നു

മദ്യപിച്ച് തിരികെ പോകുന്ന യുവാവ് വഴിയില്‍ കിടന്ന പാമ്പിനു മുകളിലൂടെ തന്റെ ടൂ വീലര്‍ കയറ്റി ഇറക്കി

എന്റെ വഴി തടയാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു? മദ്യപിച്ച് ലക്കുകെട്ട യുവാവ് വിഷപ്പാമ്പിനെ കടിച്ചുകൊന്നു

ലോക്ഡൌണ്‍ ഇളവുകളുടെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്. തിക്കുംതിരക്കും മാത്രമല്ല, മദ്യപാനവുമായി ബന്ധപ്പെട്ട ചില വ്യത്യസ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയിലെ കോളാര്‍ ജില്ല, മുള്‍ബാഗലില്‍ മദ്യപിച്ചു ലക്ക് കെട്ട യുവാവ് വിഷപ്പാമ്പിനെ കടിച്ചുമുറിച്ചു കൊന്നു.

മദ്യപിച്ച് തിരികെ പോകുന്ന യുവാവ് വഴിയില്‍ കിടന്ന പാമ്പിനു മുകളിലൂടെ തന്റെ ടൂ വീലര്‍ കയറ്റി ഇറക്കി. വേദന കൊണ്ടു പുളഞ്ഞ പാമ്പ് സ്വയരക്ഷക്കായി ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറി. പാമ്പിനെ കഴുത്തില്‍ ചുറ്റി കുറച്ചു ദൂരം യാത്ര ചെയ്ത ഇയാള്‍ അല്പ സമയം കഴിഞ്ഞ് വണ്ടി നിര്‍ത്തി. പിന്നീടായിരുന്നു ചെറിയ കഷണങ്ങളാക്കി യുവാവ് പാമ്പിനെ കടിച്ചുമുറിച്ച് കൊന്നു. ''എന്റെ വഴി തടയാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു'' എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇയാള്‍ പാമ്പിനെ കൊന്നത്. ഇയാള്‍ പാമ്പിനെ കൊല്ലുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

അന്വേഷണത്തില്‍ നിര്‍മ്മാണത്തൊഴിലാളിയായ കുമാര്‍ എന്ന യുവാവാണ് വ്യക്തമായിട്ടുണ്ട്. പാമ്പ് രാവിലെയും തന്റെ ഇരുചക്ര വാഹനത്തിനടിയില്‍ പെട്ടിരുന്നു എന്നും അതുകൊണ്ട് തന്നെ അതിനോട് തനിക്ക് ദേഷ്യം ഉണ്ടായിരുന്നു എന്നും കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പ് വിഷമുള്ളതാണോ എന്ന് അറിവായിട്ടില്ല. തനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇതുവരെ ഡോക്ടറെ കാണാന്‍ പോയില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.