LiveTV

Live

National

''അവസാനത്തെ നീക്കിയിരിപ്പും കൊടുത്ത് ടിക്കറ്റെടുത്തു, ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല'' മഹാരാഷ്ട്രയില്‍ നിന്നും പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു

ട്രെയിന്‍ ടിക്കറ്റിന്‍റെ ചാര്‍ജ് യാത്രക്കാര്‍ വഹിക്കേണ്ടതില്ലെന്നും 85 ശതമാനം റെയില്‍വെയും 15 ശതമാനം സംസ്ഥാനവും വഹിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു

''അവസാനത്തെ നീക്കിയിരിപ്പും കൊടുത്ത് ടിക്കറ്റെടുത്തു, ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല'' മഹാരാഷ്ട്രയില്‍ നിന്നും പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു

ഏകദേശം 1200 അതിഥി തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നും ബിഹാറിലെ ദാനാപൂരിലേക്ക് ട്രെയിന്‍ കയറിയത്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം, ഇതര സംസ്ഥാന തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുകയും മെഡിക്കല്‍ ചെക്കപ്പ് നടത്തുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ ഇവിടെ ബസ് ചാര്‍ജായി 20 രൂപയും ട്രെയിന്‍ ടിക്കറ്റിന്‍റെ 700 രൂപയും തൊഴിലാളികളില്‍ നിന്ന് ഈടാക്കിയിരിക്കുകയാണ്.

എന്‍റെ അവസാന നീക്കിയിരിപ്പ് 1000 രൂപയായിരുന്നു. അതില്‍ ഒരു വലിയ സംഖ്യ ട്രെയിന്‍ ടിക്കറ്റിനായും ബസ് ചാര്‍ജിനായും കൊടുക്കേണ്ടി വന്നു. നാട്ടിലെത്തിയാല്‍ എന്‍റെ കുട്ടികളെ എങ്ങനെ നോക്കുമെന്ന് എനിക്ക് ഒരു പിടിയുമില്ല. പാട്നക്കാരനായ ഒരു അതിഥി തൊഴിലാളി പറഞ്ഞു. മറ്റൊരാള്‍ക്ക് ട്രെയിന്‍ ടിക്കറ്റിന് പണം ഇല്ലാത്തതിനാല്‍ കൂട്ടുകാരാണ് ടിക്കറ്റെടുത്തു കൊടുത്തത്. അയാളുടെ അമ്മ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയാണെന്നും കൂടെയുള്ളവര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ അമ്മയെ കാണാന്‍ പോലും സാധിക്കാത്ത സ്ഥിതി വന്നേനെയെന്നും അദ്ദേഹം പറയുന്നു.

ഒരു തവണ മാത്രമാണ് ഭക്ഷണം എത്തിച്ചുതന്നതെന്നും വെള്ളം തരാതിരുന്നത് കൊണ്ട് ട്രെയിനിലെ ടാപുകളില്‍ നിന്നാണ് കുടിവെള്ളം എടുത്തതെന്നും ബിഹാറില്‍ എത്തിയ തൊഴിലാളികള്‍ ഇന്ത്യ ടുടേയോട് പറഞ്ഞു. ട്രെയിന്‍ ടിക്കറ്റിന്‍റെ ചാര്‍ജ് യാത്രക്കാര്‍ വഹിക്കേണ്ടതില്ലെന്നും 85 ശതമാനം റെയില്‍വെയും 15 ശതമാനം സംസ്ഥാനവും വഹിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. അതിന് നേരെ വിപരീതമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.

''അവസാനത്തെ നീക്കിയിരിപ്പും കൊടുത്ത് ടിക്കറ്റെടുത്തു, ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല'' മഹാരാഷ്ട്രയില്‍ നിന്നും പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു