LiveTV

Live

National

കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലിൽ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങൾ.

കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

മുംബൈയിലെ സയൻ ആശുപത്രിയിലെ വാര്‍ഡിൽ കോവിഡ് രോഗികളെ കിടത്തിയത് മൃതദേഹങ്ങള്‍ക്കൊപ്പം. ബി.ജെ.പി എം.എൽ.എ നിതീഷ് റാണെയാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് രംഗത്തെത്തിയിട്ടുള്ളത്.

മുംബൈ കോർപ്പേറേഷൻ നടത്തുന്ന ആശുപത്രിയാണിത്. കോവിഡ് ബാധിച്ച് മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ വാർഡിൽ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വീഡിയോ പുറത്തായതോടെ ബി.എം.സി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലിൽ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങൾ.

മൃതദേഹങ്ങൾ നീക്കം ചെയ്യാൻ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.