LiveTV

Live

National

യാത്രാനുമതി നിഷേധിച്ചു; 17 ദിവസം പ്രായമായ കൈക്കുഞ്ഞുമായി യുവതി നാട്ടിലേക്ക് നടന്നത് ദിവസങ്ങളോളം

മതിയായ കാരണങ്ങളോട് കൂടി പൊലീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ യാത്രാനുമതി നല്‍കുകയുള്ളു എന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നതാണ്

യാത്രാനുമതി നിഷേധിച്ചു; 17 ദിവസം പ്രായമായ കൈക്കുഞ്ഞുമായി യുവതി നാട്ടിലേക്ക് നടന്നത് ദിവസങ്ങളോളം

നടക്കുകയാണ്. മുംബൈയില്‍ നിന്നും 500 കിലോമീറ്റര്‍ ദൂരമുള്ള വിധര്‍ഭയിലെ വാഷിം എന്ന സ്ഥലത്തേക്കാണ് യുവതി നടന്നുപോകുന്നത്. വാടകക്ക് കാര്‍ വിളിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതി ഈ തീരുമാനത്തിലേക്കെത്തിയത്.

കോവിഡ് രോഗം മഹാരാഷ്ട്രയില്‍ ഒരുപാട് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇരുവര്‍ക്കും കോവിഡ് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ഇവര്‍ ആശുപത്രി വിടുകയായിരുന്നു. യുവതിയുടെ കൂടെ ആരും തന്നെയുണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാന്‍ ഒരു കാര്‍ വിളിക്കണമെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു.

മതിയായ കാരണങ്ങളോട് കൂടി പൊലീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ യാത്രാനുമതി നല്‍കുകയുള്ളു എന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാല്‍ യുവതിക്ക് അനുമതി നിഷേധിക്കപ്പെട്ടു. അതിനാല്‍ കുറച്ച് ദിവസങ്ങളായി നാട്ടിലേക്കുള്ള നടത്തം തുടങ്ങിയ യുവതി ഭക്ഷണത്തിന്‍റെ കുറവ് മൂലം ദുരിതത്തിലാവുകയായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു.

രാജ്യത്തെ പല ഭാഗങ്ങളിലേക്കായി അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി നോണ്‍സ്റ്റോപ്പ് ട്രെയിനുകള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് സാധിക്കാത്തവര്‍ മുമ്പത്തേത് പോലെ സ്വന്തം നാടുകളിലേക്ക് നടക്കുകയാണ്. ഇതുപോലുള്ള നിരവധി കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 52,000 കടന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.