LiveTV

Live

National

വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ

ദക്ഷിണകൊറിയന്‍ ബാറ്ററി നിര്‍മാതാക്കളായ എല്‍ജി കെമിക്കല്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വിശാഖപട്ടണത്തുനിന്ന് 14 കിലോമീറ്റര്‍ അകലെയാണ്

വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ

വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ആന്ധ്രാപ്രദേശ് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഒ​രു കോ​ടി രൂ​പ സ​ഹാ​യധ​ന​മാ​യി ന​ല്‍​കു​മെ​ന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയാണ് അറിയിച്ചത്. അ​തേ​സമ​യം, ഇ​വി​ടെ മ​ര​ണ സം​ഖ്യ പ​ത്താ​യി. 22 പ​ശു​ക്ക​ളും ഇ​വി​ടെ ച​ത്തു. വാ​ത​ക ചോ​ര്‍​ച്ച പൂ​ര്‍​ണ​മ​യും നി​യ​ന്ത്രി​ച്ചെ​ന്ന് എ​ല്‍​ജി ക​മ്പ​നി അ​റി​യി​ച്ചു. ഫാ​ക്ട​റി​ക്കു സ​മീ​പ​മു​ള്ള 1,000 പേ​രെ​യാ​ണ് വാ​ത​ക ചോ​ര്‍​ച്ച ബാ​ധി​ച്ച​ത്. പ്ര​ശ്‌​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്ന് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ദുരന്തമുണ്ടായത്. ലോക്ഡൌണിന് ശേഷം ഇന്ന് പ്ളാന്റ് തുറന്നു പ്രവര്‍ത്തിയ്ക്കാനിരിക്കെയാണ് വിഷവാതകം പുറത്തേയ്ക്ക് വമിച്ചത്. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ വാതകം വ്യാപിച്ചു. ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടിറങ്ങി. റോഡരികില്‍ ബോധരഹിതരായി വീണു.

ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്കരമായി. പൊലിസിനോ നാട്ടുകാര്‍ക്കോ ശ്വാസതടസവും ആരോഗ്യപ്രശ്നങ്ങളും കാരണം കുറച്ചു സമയത്തേയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മുന്‍കരുതല്‍ നടപടികള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആളുകള്‍ ചികിത്സയിലുള്ള കിങ് ജോര്‍ജ് ആശുപത്രി, മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വെന്റിലേറ്ററില്‍ കഴിയുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയും നല്‍കും.

ദക്ഷിണകൊറിയന്‍ ബാറ്ററി നിര്‍മാതാക്കളായ എല്‍ജി കെമിക്കല്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വിശാഖപട്ടണത്തുനിന്ന് 14 കിലോമീറ്റര്‍ അകലെയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് പ്ലാന്റ് വീണ്ടും തുറന്നത്. മാര്‍ച്ച് മുതല്‍ പ്ലാന്റ് അടച്ചിട്ടിരുന്നതിനാല്‍ ടാങ്കുകള്‍ വേണ്ടവിധം പരിപാലിച്ചിരുന്നില്ലെന്ന് എസിപി സ്വരൂപ റാണി പറഞ്ഞു.