LiveTV

Live

National

ലോക്ഡൌണിന് ശേഷം വീണ്ടും ഓഫീസിലേക്ക് ? 93% ഇന്ത്യാക്കാരും ഉത്കണ്ഠയിലാണെന്ന് പഠനം

ഏകദേശം 85% ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഓഫീസ് ശുചീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനത്തില്‍ പറയുന്നു.

ലോക്ഡൌണിന് ശേഷം വീണ്ടും ഓഫീസിലേക്ക് ? 93% ഇന്ത്യാക്കാരും ഉത്കണ്ഠയിലാണെന്ന് പഠനം

ലോക്ഡൌണിന് ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിയെത്തുന്നതിനെക്കുറിച്ച് 93 ശതമാനം ഇന്ത്യാക്കാരും ഉത്കണ്ഠയിലാണെന്ന് പഠനം. ഹെല്‍ത്ത്-ടെക് പ്ലാറ്റ്ഫോമായ എഫ്.വൈ.ഐ(FYI) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 85% ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഓഫീസ് ശുചീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനത്തില്‍ പറയുന്നു.

എല്ലാ മേഖലകളിലെയും 560 പേരെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങളിൽ നിന്നുള്ള ജീവനക്കാർ സർവേയിൽ പങ്കെടുത്തു.സർവേയിൽ പങ്കെടുത്ത 85% ജീവനക്കാരും പുരുഷന്മാരും ബാക്കി 15% സ്ത്രീകളുമാണ്.

59% ജീവനക്കാർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും 25% പേർ അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും 16% പേർ ഈ പ്രതിസന്ധി കൂടുതൽ കാലം നിലനിൽക്കുമെന്ന് ഭയപ്പെടുന്നുവെന്നും ഇത് ആത്യന്തികമായി സമ്മർദ്ദത്തിലേക്ക് നയിച്ചേക്കുമെന്നും പഠനം വ്യക്തമാക്കുന്നു. എല്ലാ തൊഴിലുടമകളും കോർപ്പറേറ്റ് ഹെൽത്ത് റെസ്പോൺസിബിലിറ്റി (സിഎച്ച്ആർ) സംവിധാനം നടപ്പിലാക്കി കാണാൻ ആഗ്രഹിക്കുന്നുവെന്നും 99% ജീവനക്കാർ അഭിപ്രായപ്പെട്ടു, അതായത് കമ്പനികൾ തങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകണമെന്ന് ജീവനക്കാര്‍ ആഗ്രഹിക്കുന്നു.

എന്നിരുന്നാലും, ജീവനക്കാർ സഹകരിക്കാൻ തയ്യാറാണെന്നും സർവേ വെളിപ്പെടുത്തുന്നു. നിയമങ്ങളും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുമെന്നുമാണ് 96% ജീവനക്കാർ പറഞ്ഞത്. 81% ജോലിക്കാർ ഓഫീസ് പുനരാരംഭിക്കാൻ തയ്യാറായപ്പോൾ 73% ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് വ്യക്തമാക്കിയത്.