LiveTV

Live

National

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപുര സെക്ടറിലാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീര്‍൪ അവന്തിപുര ശേര്‍ശാലിയിൽ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ. ഒരു ഭീകരനെ കൊലപ്പെടുത്തി. ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു കശ്മീരിലെ ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

ജമ്മു കശ്മീരിലെ അവന്തിപുര സെക്ടറിലാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ പതിനഞ്ചോളം വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളിൽ നിന്ന് എകെ- 56 തോക്ക് കണ്ടെത്തി എന്ന് സൈന്യം അറിയിച്ചു. സൈന്യവും ജമ്മുകശ്മീര്‍൪ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാവിലെയോടെ പുൽവാമയിൽ വെച്ച് സായുധ സംഘത്തിലെ പ്രധാനിയെ സുരക്ഷാ സേന കീഴ്പ്പെടുത്തി. ഇയാൾ ജയ്ശെ മുഹമ്മദ് തീവ്രവാദിയാണെന്നും ഇയാളിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയെന്നും സൈന്യം പറഞ്ഞു. ഇതോടെ ജമ്മു കശ്മീരിലെ ഇന്‍റർനെറ്റ് സേവനം റദ്ദാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കശ്മീരിൽ ഏറ്റുമുട്ടൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ നാല് സൈനികരും ഒരു ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.