LiveTV

Live

National

ഹിസ്ബുല്‍ മുജാഹിദീന്‍‍ കമാന്റര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹിസ്ബുല്‍ മുജാഹിദീന്‍‍ കമാന്റര്‍  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹിസ്ബുല്‍ മുജാഹിദീന്‍‍ കമാന്റര്‍ റിയാസ് നൈക്കൂവിനെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. റിയാസ് നൈക്കൂവും കൂടെയുണ്ടായിരുന്ന രണ്ട് പേരെയുമാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വെച്ച് സൈന്യം ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെടുത്തിയത്. 2016 ജൂലൈയില്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷമാണ് റിയാസ് നൈക്കൂ ഹിസ്ബുല്‍ മുജാഹിദീന്റെ തലപ്പത്തെത്തുന്നത്. റിയാസ് നൈക്കുവിന്റെ മരണം വലിയ വിജയമാണെന്ന് ഓപ്പറേഷനില്‍ പങ്കെടുത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ജമ്മു കശ്മീർ പൊലീസും, സേനയുടെ 55 രാഷ്ട്രിയ റൈഫിൾസും, സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റിയാസ് നൈക്കു കൊല്ലപ്പെടുന്നത്.