LiveTV

Live

National

''ഞങ്ങളുടെ അമ്പലം അടഞ്ഞിരിക്കുകയാണ്, അതുകൊണ്ട് നിങ്ങളും ഇത് തുറക്കരുത്'' മദ്യശാല തുറന്നതിന് പരിസരവാസികളുടെ പ്രതിഷേധം

സര്‍ക്കാരിന്‍റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് മദ്യശാല തുറന്നതെന്നും അടക്കാന്‍ സാധിക്കില്ലെന്നും മദ്യശാല ഉടമ പറഞ്ഞു

''ഞങ്ങളുടെ അമ്പലം അടഞ്ഞിരിക്കുകയാണ്, അതുകൊണ്ട് നിങ്ങളും ഇത് തുറക്കരുത്'' മദ്യശാല തുറന്നതിന് പരിസരവാസികളുടെ പ്രതിഷേധം

മദ്യശാലകള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രാജ്യത്തെ പലയിടങ്ങളിലും മദ്യവില്‍പനശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, മഹാരാഷ്ട്രയിലെ ബിവാണ്ടി ജില്ലയില്‍ മദ്യശാലകള്‍ തുറക്കരുതെന്നും പറഞ്ഞ് പരിസരവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. സാമൂഹിക അകലം പാലിക്കാത്തതിനാനല്ല, തൊട്ടടുത്ത അമ്പലം തുറക്കാതിരിക്കുമ്പോള്‍ മദ്യശാലകള്‍ തുറക്കരുതെന്നാണ് പ്രതിഷേധക്കാരുടെ വാദം.

നിങ്ങള്‍ ഇത് ഇവിടെ തുറക്കാന്‍ പാടില്ല. ഇവിടെ അമ്പലം പോലും തുറക്കാതിരിക്കുമ്പോള്‍ എങ്ങനെയാണ് മദ്യശാലകള്‍ തുറക്കാന്‍ പറ്റുക. ഇപ്പോള്‍ നിങ്ങളുടെ കട അടച്ചില്ലെങ്കില്‍ ഞങ്ങള്‍ ഉടനടി പൊലീസിനെ വിളിക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വീഡിയോയില്‍ പരിസരവാസി പറയുന്നു. എന്നാല്‍ താന്‍ സര്‍ക്കാരിന്‍റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് മദ്യശാല തുറന്നതെന്നും അടക്കാന്‍ സാധിക്കില്ലെന്നും മദ്യശാല ഉടമ പറഞ്ഞു.

പ്രശ്നം വഷളായതോടെ പൊലീസ് വന്നാണ് എല്ലാത്തിനും പരിഹാരമുണ്ടാക്കിയത്. പരിസരവാസികളെ പൊലീസ് സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു. വ്യവസായിക മേഖലയായ ബിവാണ്ടിയില്‍ നിന്നും 1104 അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ട് പ്രത്യേക ട്രെയിന്‍ യുപിയിലെ ഖരഘ്പൂരിലേക്ക് പോയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും മഹാരാഷ്ട്രയില്‍ത്തന്നെയാണ്.