LiveTV

Live

National

ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളും തയ്യാര്‍, അതാണ് മലയാളി; ശശി തരൂര്‍

ലോക്ഡൗണ്‍ മാറിയാലും പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കേണ്ടിവരും

ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളും തയ്യാര്‍, അതാണ് മലയാളി; ശശി തരൂര്‍

ഏത് മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച ചരിത്രമാണ് മലയാളിക്കുള്ളത്. കോവിഡിന്റെ കാര്യത്തിലും അങ്ങിനെ തന്നെ. ഇനി വരുന്നത് നല്ല കാലമാണെന്ന പ്രതീക്ഷ. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള മാസ്ക് ധരിക്കലിനെ ഫാഷനായി തന്നെ ഏറ്റെടുത്തിട്ടുണ്ട് മലയാളികള്‍.

ലോക്ഡൗണ്‍ മാറിയാലും പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കേണ്ടിവരും. മാസ്‌ക്കുകളുടെ നിര്‍മ്മാണവും തകൃതിയായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളും തയ്യാര്‍. കസവ് മാസ്‌ക്കുകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ശശി തരൂര്‍ എം.പി.

കേരളീയ വസ്ത്രമായ കസവ് സാരിക്കും കസവ് മുണ്ടിനും ഒപ്പം ധരിക്കാനുള്ള കസവ് മാസ്കും വിപണിയില്‍ റെഡിയാണ്. ഈ മാസ്കിന്റെ ചിത്രമാണ് തരൂര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു… അതാണ് മലയാളി എന്ന അടിക്കുറിപ്പോടെയാണ് ശശി തരൂര്‍ മാസ്‌ക് ഷെയര്‍ ചെയ്തിട്ടുള്ളത്.

ഓണക്കാലത്തേക്കുള്ള ഡിസൈനര്‍ മാസ്‌കുകള്‍, മലയാളികളെല്ലാം മുന്‍കൂട്ടി പദ്ധതിയിടുന്നുവെന്നും ശശി തരൂര്‍ പറയുന്നു. നേരത്തെ പെരുന്നാള്‍ക്കോടിക്കൊപ്പം ധരിക്കാവുന്ന വസ്ത്രത്തിന് മാച്ച് ചെയ്യുന്ന മാസ്കുകളുടെ ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.