LiveTV

Live

National

മുംബൈയില്‍‌ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

അന്ധേരിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി മേഴ്സി ജോര്‍ജാണ് മരിച്ചത്. 69 വയസായിരുന്നു. മുംബൈയില്‍ മരിക്കുന്ന രാണ്ടാമത്തെ മലയാളിയാണിത്

മുംബൈയില്‍‌ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

മുംബൈയില്‍‌ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. അന്ധേരിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി മേഴ്സി ജോര്‍ജാണ് മരിച്ചത്. 69 വയസായിരുന്നു. മുംബൈയില്‍ മരിക്കുന്ന രാണ്ടാമത്തെ മലയാളിയാണിത്. മഹാരാഷ്ട്രയില്‍ കോവിഡ് മരണം 583 ആയി ഉയര്‍ന്നു.

14,541 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈയില്‍‌ മാത്രം 9000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 510 പേര്‍ക്കാണ് തിങ്കളാഴ്ച്ച മുംബൈയില്‍ മാത്രം രേഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ മുംബൈയില്‍ ആകെ കോവിഡ് മരണം 361 ആയി