LiveTV

Live

National

കശ്മീർ ജനതയുടെ പ്രതിസന്ധി പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

ഇവരുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ കശ്മീരിലെ നിയന്ത്രണങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളും ലോകത്താകമാനം ആയിരക്കണക്കിന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു

കശ്മീർ ജനതയുടെ പ്രതിസന്ധി പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

ജമ്മു കശ്മീരിനു മേൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ക്യാമറക്കണ്ണിലൂടെ പുറംലോകത്തെത്തിച്ച മൂന്ന് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക് മാധ്യമരംഗത്തെ പരമോന്നത പുരസ്‌കാരമായ പുലിറ്റ്‌സർ പ്രൈസ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ (എ.പി) ഫോട്ടോഗ്രാഫർമാരായ ദർ യാസിൻ, മുഖ്താർ ഖാൻ, ചന്നി ആനന്ദ് എന്നിവരാണ് ഈ വർഷത്തെ പുലിറ്റ്‌സർ സ്വന്തമാക്കിയത്.

കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ച അവാർഡ് പ്രഖ്യാപനം പുലിറ്റ്‌സർ അവാർഡ് അഡ്മിനിസ്‌ട്രേറ്റർ ഡാന കാനഡി സ്വന്തം വീട്ടിൽനിന്ന് വീഡിയോ കോൺഫോറൻസ് വഴിയാണ് പ്രഖ്യാപിച്ചത്. സാധാരണഗതിയിൽ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം നടത്താറ്.

കശ്മീർ ജനതയുടെ പ്രതിസന്ധി പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

പുരസ്‌കാരം നേടിയ മാധ്യമപ്രവർത്തകരുടെ ജോലി വളരെ പ്രധാനമായിരുന്നുവെന്നും അവരുടെ അധ്വാനം കാരണമാണ് കശ്മീരിനകത്തെ കാര്യങ്ങൾ ലോകം അറിഞ്ഞതെന്നും അസോസിയേറ്റഡ് പ്രസ് പ്രസിഡണ്ടും സി.ഇ.ഒയുമായ ഗാരി പ്രിറ്റ് പറഞ്ഞു. 'കശ്മീരിനകത്തെ സംഘം കാരണമായാണ് കശ്മീരിലെ നാടകീയമായ നിയന്ത്രണങ്ങളും ദീർഘമായ സമരവും പുറംലോകത്തിന് അറിയാൻ കഴിഞ്ഞത്' - അദ്ദേഹം പറഞ്ഞു.

കശ്മീർ ജനതയുടെ പ്രതിസന്ധി പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം
കശ്മീർ ജനതയുടെ പ്രതിസന്ധി പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

പുരസ്‌കാരം നേടിയ യാസിൻ ദറും മുഖ്താർ ഖാനും കശ്മീരികളാണ്; ചന്നി ആനന്ദ് ജമ്മു സ്വദേശിയും. കശ്മീരിലെ നിയന്ത്രണങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളും എ.പിക്കു വേണ്ടി ഇവർ പകർത്തിയത് ലോകത്താകമാനം ആയിരക്കണക്കിന് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.