LiveTV

Live

National

രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി വ൪ധിക്കുന്നുവെന്ന് കണക്കുകൾ

ഇളവുകൾ നൽകിയത് രോഗവ്യാപനത്തിന് കാരണമായോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്

രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി വ൪ധിക്കുന്നുവെന്ന് കണക്കുകൾ

രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി വ൪ധിക്കുന്നുവെന്ന് കണക്കുകൾ. ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 195 പേരാണ് മരിച്ചത്. രാജ്യത്ത്ആകെ മരിച്ചവരുടെ എണ്ണം 1583 ആയി.

രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായി. മരണവും ഇരട്ടിച്ചിട്ടുണ്ട്. ആകെ കോവിഡ് രോഗികളുടെ എണ്ണം 46,500 കടന്നു. മരണം 1568 ആയി. മൂന്നാം ഘട്ടം ലോക് ഡൗൺ തുടങ്ങിയ ആദ്യ ദിവസം തന്നെ രോഗനിരക്ക് ഉയർന്നത്, ആരോഗ്യ മേഖലയെ അമ്പരിപ്പിച്ചിട്ടുണ്ട്. എന്നാൽ രോഗ മുക്തി നിരക്ക് 27.47 ശതമാനമായി തുടരുകയാണെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഫീൽഡിൽ അശ്രദ്ധയുണ്ടായാൽ കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇളവുകൾ നൽകിയത് രോഗവ്യാപനത്തിന് കാരണമായോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ കോവിഡ് പടരുന്നത് ഘടന പരമായി ഇരട്ടിക്കുന്നതിന്റെ സൂചനയാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. മുംബൈയിൽ രോഗികളുടെ എണ്ണം ഒൻപതിനായിരം കടന്നു. രാജസ്ഥാനിൽ 66 പുതിയ കേസുകളും 5 മരണവും റിപ്പോർട്ട് ചെയ്തു. ഉത്ത൪പ്രദേശിൽ 85 ഉം പശ്ചിമ ബംഗാളിൽ 88ഉം ഒഡീഷയിൽ മൂന്നും ഉത്തരാഖണ്ഡിൽ ഒരു പുതിയ കേസും ഇന്ന് റിപ്പോ൪ട്ട് ചെയ്തു. വിവിധ സൈനിക വിഭാഗങ്ങളിലെ 98 പേ൪ക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹി ആർമി റിസേർച്ച് ആൻഡ് റഫെറൽ ആശുപതിയിൽ ചികിത്സയിൽ കഴിയുന്നവരിൽ വിമുക്ത ഭടന്മാരും ഉൾപ്പെടും. നിയമ മന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഡൽഹി ശാസ്ത്രിഭവന്റെ നാലാം നില അടച്ചു. ഡൽഹിയിൽ മദ്യ വില 70 ശതമാനവും പെട്രോൾ ഡീസൽ വില 30 ശതമാനം വരെയും കൂട്ടി. എൺപത് ട്രെയിനുകളിലായി ഒരു ലക്ഷത്തോളം അതിഥി തൊഴിലാളികളെ തിരിച്ചെത്തിച്ചു. നോയിഡയിൽ പുറത്തിറങ്ങുന്നവർ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ കേസെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകി.