LiveTV

Live

National

ഹന്ദ്വാരയില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു

കുപ്‍വാരയില്‍ ശനിയാഴ്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു

ഹന്ദ്വാരയില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സി.ആർ.പി.എഫ് പട്രോളിങ് സംഘത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ഏഴു പേർക്ക് പരുക്കേറ്റു. കശ്മീരിലെ ഹന്ദ്വാരയിലെ ഖാസിയാബാദ് പ്രദേശത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. തുടർന്ന് ഭീകരരുമായി നടന്ന ഏറ്റമുട്ടലിൽ ഒരു ഭീകരനെ വധിച്ചെന്ന് സി.ആർ.പി.എഫ് അറിയിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.

കുപ്‍വാരയില്‍ ശനിയാഴ്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് വീണ്ടുംഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.