LiveTV

Live

National

നാല് ദിവസത്തിനിടെ 43 ആടുകളെ കൊന്ന ഹിമപ്പുലിയെ പിടികൂടി

ഹിമാചല്‍പ്രദേശിലെ സിപ്തി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം


നാല് ദിവസത്തിനിടെ 43 ആടുകളെ കൊന്ന ഹിമപ്പുലിയെ പിടികൂടി

നാല് ദിവസത്തിനിടെ 43 ആടുകളെ കൊന്ന ഹിമപ്പുലിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഹിമാചല്‍പ്രദേശിലെ സിപ്തി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.

ഹിമപ്പുലിയെ ഗവു ഗ്രാമത്തില്‍ നിന്നാണ് പിടികൂടിയതെന്ന് കസ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഹര്‍ദേവ് നെഗി പറഞ്ഞു.ഹിമപ്പുലിയെ ഷിംലയിലെ കുഫ്രിയിലുള്ള ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്ക് അയച്ചു.

കുറെ ദിവസങ്ങളായി ഗ്രാമത്തില്‍ ഭീതി പടര്‍ത്തി ഹിമപ്പുലി വിലസുകയായിരുന്നു. ആടുകളെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ പുലിയെ കുടുക്കാന്‍ കര്‍ഷകര്‍ ഒരു കെണിയുണ്ടാക്കിയിരുന്നു. ഒടുവില്‍ കന്നുകാലി ഫാമില്‍ ഒരുക്കിയ കെണിയില്‍ പുലി പെടുകയായിരുന്നു. പുലിക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷപ്പെടുത്തി നേച്ചര്‍ പാര്‍ക്കിലേക്ക് മാറ്റുകയായിരുന്നു.

പേര് സൂചിപ്പിക്കുന്നതുപോലെ മഞ്ഞുനിറഞ്ഞ പ്രദേശങ്ങളിൽ ആണ് ഹിമപ്പുലികൾ ജീവിക്കുന്നത് . ഹിമാലയത്തിലും ലഡാക്ക് മുതൽ അരുണാചൽ പ്രദേശ്‌ വരെയുള്ള സ്ഥലങ്ങളിലുമാണ് ഇന്ത്യയിൽ ഇവയെ കാണപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ ഉയർന്ന മലകളിലും താഴ്‌വരകളിലുമായി 44 ഹിമപ്പുലികള്‍ മാത്രമേ ഉള്ളുവെന്ന് വനം വകുപ്പ് മേധാവി സവിത ശര്‍മ്മ പറഞ്ഞു. സ്വതവെ തണുപ്പുള്ള പ്രദേശത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ ചൂട് കൂടിയ സാഹചര്യത്തിലായിരിക്കും നാട്ടിലേക്കിറങ്ങിയതെന്ന് നേച്ചര്‍ വാച്ച് ഇന്ത്യ കണ്‍വീനര്‍ രാജേശ്വര്‍ നെഗി പറഞ്ഞു.