LiveTV

Live

National

‘പ്രിയ സഹോദരീ, നമ്മള്‍ സംസാരിച്ചിട്ട് വളരെയധികം നാളുകളായി’ വികാരനിര്‍ഭരമായ കത്തുമായ് സഫൂറയുടെ സഹോദരി

യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ സഫൂറ സര്‍ഗാര്‍ മൂന്ന് മാസം ഗര്‍ഭണി കൂടിയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സഹോദരിയായ സമീയ വൈകാരികമായ പ്രതികരണവുമായ് സഫൂറക്ക് തുറന്ന കത്തെഴുതിയത്.

 ‘പ്രിയ സഹോദരീ, നമ്മള്‍ സംസാരിച്ചിട്ട് വളരെയധികം നാളുകളായി’ വികാരനിര്‍ഭരമായ കത്തുമായ് സഫൂറയുടെ സഹോദരി

ജാമിഅ മില്ലിയയിലെ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന സഫൂറ സർഗറിന് സഹോദരി സമീയ സർഗാരിന്‍റെ വികാര നിര്‍ഭരമായ കത്ത്. ‘നമ്മൾ സംസാരിച്ചിട്ട് വളരെയധികം നാളുകളായി. വാസ്തവത്തിൽ, പരസ്പരം വഴക്കടിക്കാതെ നമ്മള്‍ കടന്ന് പോയിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ സമയവും ഇതായിരിക്കണം' സമീയ കുറിച്ചു.

ജാമിഅയിലെ വിദ്യാര്‍ഥി നേതാവും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായിരുന്ന സഫൂറ സര്‍ഗാറിനെ ഡല്‍ഹി കലാപവുമായ് ബന്ധപ്പെട്ട് പങ്കുണ്ടെന്നാരോപിച്ച് ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പൊരത്വ നിയമ ഭേദഗതിക്കതിരെ രാജ്യവ്യാപകമായി സമരം ആരംഭിച്ച ജാമിയ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ കൂടിയാണ് സഫൂറ സര്‍ഗാര്‍. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായ് ബന്ധമുണ്ടെന്ന് ആരോപിച്ച് ജാമിഅയില്‍ പൌരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത സഫൂറയടക്കം നിരവധി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ സഫൂറ സര്‍ഗാര്‍ മൂന്ന് മാസം ഗര്‍ഭണി കൂടിയാണ്.

ഈ സന്ദര്‍ഭത്തിലാണ് സഹോദരിയായ സമീയ വൈകാരികമായ പ്രതികരണവുമായ സഫൂറക്ക് തുറന്ന കത്തെഴുതിയത്. സമീയ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കത്ത് പുറത്ത് വിട്ടത്.

‘എനിക്ക് ഉറപ്പുണ്ട്, ജീവിതം എവിടേക്കാണ് നിന്നെ കൊണ്ടുപോയതെന്ന് ഇപ്പോള്‍ നീ ചിന്തിക്കുന്നുണ്ടാകും. ഞാനും അതേ ചിന്തയിലാണ്. എങ്കിലും ഈ സാഹചര്യത്തിലൂടെ കടന്നുപോകാന്‍ മനസ് അവിശ്വസനീയമാംവിധം കരുത്ത് പകരുന്നുണ്ട്. എനിക്കറിയാം ഏറ്റവും ശക്തമായ വ്യക്തിത്വമാണ് സഫൂറ നിന്‍റേത്, അതേ ശക്തിയോടെ ഇപ്പോൾ ധാരാളം ആളുകൾ നിനക്കായി നിലകൊള്ളുന്നതും ഞാന്‍ കാണുന്നുണ്ട്. നീ ധൈര്യം കാട്ടിയ നിമിഷങ്ങളില്‍ നിന്നും ഞാൻ ഇപ്പോള്‍ പാഠങ്ങൾ ഉൾക്കൊള്ളുകയാണ്.’ സമീയ എഴുതുന്നു

ന്യൂഡൽഹിയിലെ ഏറ്റവും ഉയർന്ന സുരക്ഷാ മുന്‍കരുതലുള്ള തിഹാർ ജയിലിലാണ് സഫൂറയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി കലാപത്തിന്‍റെ മുഖ്യ സൂത്രധാരയെന്നാരോപിച്ചാണ് ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനെ അറസ്റ്റ് ചെയ്യുന്നതും യു.എ.പി.എ ചുമത്തുന്നതും.