LiveTV

Live

National

മാതാപിതാക്കള്‍ വീഡിയോ കോളില്‍; ലോക്ക് ഡൌണില്‍ കല്യാണം നടത്തിക്കൊടുത്ത് പൊലീസ്

ഉത്തരാഖണ്ഡ് സ്വദേശികളായ മാർക്കറ്റിങ് പ്രൊഫഷണൽ ആദിത്യ ബിഷ്റ്റും ഡോക്ടറായ നേഹ ഖുശ്വയും തമ്മിലുള്ള വിവാഹമാണ് പൊലീസ് ഏറ്റെടുത്ത് നടത്തിയത്

മാതാപിതാക്കള്‍ വീഡിയോ കോളില്‍; ലോക്ക് ഡൌണില്‍ കല്യാണം നടത്തിക്കൊടുത്ത് പൊലീസ്

ലോക്ക് ഡൌണായതിനാല്‍ നിശ്ചയിച്ച ചടങ്ങുകളെല്ലാം മിതമായ രീതിയില്‍ നടത്തിയും പല ചടങ്ങുകള്‍ ഒഴിവാക്കിയും ജനങ്ങള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ്. എന്നാല്‍ കല്യാണത്തിന് മാതാപിതാക്കള്‍ കൂടെയില്ലാത്ത ഒരു അവസ്ഥയില്‍ കല്യാണം നടന്നാലോ? മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് പൊലീസ് ഒരു കല്യാണം നടത്തിയ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. പിറന്നാൾ ആഘോഷവും ഗാനമേളയുമെല്ലാം ലോക്ഡൗണിൽ രാജ്യത്തിന്റെ പലയിടങ്ങളിലും പൊലീസ് നടത്തിയിട്ടുണ്ടെങ്കിലും കല്യാണം നടത്തുന്നത് ഇത് ആദ്യമാണ്.

ഉത്തരാഖണ്ഡ് സ്വദേശികളായ മാർക്കറ്റിങ് പ്രൊഫഷണൽ ആദിത്യ ബിഷ്റ്റും ഡോക്ടറായ നേഹ ഖുശ്വയും തമ്മിലുള്ള വിവാഹമാണ് പൊലീസ് ഏറ്റെടുത്ത് നടത്തിയത്. കന്യാധാന്‍ എന്ന ചടങ്ങ് പൊലീസുകാരനും ഭാര്യയും വധുവിന്‍റെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് ചെയ്തുകൊടുത്തു. ലോക്ഡൗണിൽ കുടുങ്ങിയതോടെ വരന്റെയും വധുവിന്റെയും മാതാപിതാക്കൾ വിഡിയോ കോളിലൂടെ വിവാഹത്തിൽ പങ്കുചേരാൻ തീരുമാനിക്കുകയായിരുന്നു. വരനും വധുവിനും ഡെറാഡൂണിൽ എത്തുന്നതിനായി പൊലീസ് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് പൊലീസുകാർ വിവാഹം നടത്താമെന്ന് ഏറ്റത്.

എസിപി കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് നേഹയെ കൈപിടിച്ച് നൽകുകയായിരുന്നു. നേഹയുടെ അച്ഛൻ നാഗ്പൂർ എയിംസിൽ കോവിഡ് രോഗികളുടെ ഇടയിൽ സേവനം ചെയ്യുകയാണ്.