LiveTV

Live

National

കിലോമീറ്ററുകളോളം നീളുന്ന ക്യൂ, തിക്കിത്തിരക്കി ജനക്കൂട്ടം; ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ കണ്ട കാഴ്ചകള്‍

മാല്‍വിയ നഗറില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യം വാങ്ങാന്‍ ആളുകള്‍ തിക്കിത്തിരക്കുകയായിരുന്നു

കിലോമീറ്ററുകളോളം നീളുന്ന ക്യൂ, തിക്കിത്തിരക്കി ജനക്കൂട്ടം; ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ കണ്ട കാഴ്ചകള്‍

രാജ്യം ലോക്ഡൌണ്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒപ്പം ചില ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് മദ്യശാലകള്‍ തുറക്കാനുള്ള അനുമതി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നിരിക്കുന്നത്.

ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വന്‍ ജനക്കൂട്ടത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. മാല്‍വിയ നഗറില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യം വാങ്ങാന്‍ ആളുകള്‍ തിക്കിത്തിരക്കുകയായിരുന്നു. ഒടുവില്‍ സാഹചര്യം നിയന്ത്രണ വിധേയമാകാന്‍ പൊലീസ് ഇടപെടേണ്ടി വന്നു.ദേശ് ബന്ദു ഗുപ്ത റോഡിലെ മദ്യശാലയില്‍ തിക്കും തിരക്കും ഉണ്ടായില്ലെങ്കിലും മദ്യം വാങ്ങാനുള്ള ആളുകളുടെ ക്യൂ കിലോമീറ്ററുകള്‍ നീളുന്നതായിരുന്നു. വരി നിന്നെങ്കിലും മാസ്ക് ധരിച്ച് ഒരു നിശ്ചിത അകലം പാലിച്ചായിരുന്നു ആളുകള്‍ നിന്നിരുന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.ഡൽഹിയിലെ മറ്റു പരിസര പ്രദേശങ്ങളിലും സമാനമായ സംഭവം തന്നെയാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.