LiveTV

Live

National

കോവിഡ് 19: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റി വെച്ചു

കോവിഡ് 19: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റി വെച്ചു

കോവിഡ് രാജ്യമൊന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ മെയ് 31 ന് നടക്കാനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തിയതി സാഹചര്യം പരിശോധിച്ച ശേഷം ഈ മാസം 20ന് ശേഷം അറിയിക്കുമെന്ന് കേന്ദ്ര പബ്ലിക്ക് സർവീസ് കമ്മീഷൻ അറിയിച്ചു. ലോക്ഡൗൺ മേയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ കൂടിയാണ് പുതിയ തീരുമാനം.‌ ഈ മാസം 31ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും മാറ്റിയതായി യു.പി.എസ്.‌സി അറിയിച്ചു. upsc.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.