LiveTV

Live

National

‘മാപ്പ് പറഞ്ഞില്ല, ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നു’; വിശദീകരണവുമായി സഫറുല്‍ ഇസ്‍ലാം ഖാന്‍

‘മാപ്പ് പറഞ്ഞില്ല, ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നു’; വിശദീകരണവുമായി സഫറുല്‍ ഇസ്‍ലാം ഖാന്‍

ഇന്ത്യയിലെ മുസ്‍ലിംകൾക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ അറബ് ലോകത്തെ പ്രമുഖരടക്കം നടത്തിയ കാമ്പയിനിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിന് രാജ്യദ്രോഹ നടപടി നേരിട്ട ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്‍ലാം വിശദീകരണവുമായി രംഗത്ത്. താന്‍ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറഞ്ഞെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞാണ് സഫറുൽ ഇസ്‍ലാം ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയത്.

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹക്കേസ്
Also Read

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹക്കേസ്

താന്‍ എഴുതിയ ട്വീറ്റില്‍ ഉറച്ചു നില്‍ക്കുന്നതായും അതില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സഫറുൽ ഇസ്‍ലാം വ്യക്തമാക്കി. രാജ്യം അതീവ മെഡിക്കല്‍ എമര്‍ജന്‍സി സാഹചര്യത്തില്‍ പോയികൊണ്ടിരിക്കുന്ന സമയത്ത് ആ ട്വീറ്റ് പോസ്റ്റ് ചെയ്തതിലാണ് താന്‍ ഖേദം പ്രകടിപ്പിച്ചതെന്നും അത് വളച്ചൊടിക്കരുതെന്നും സഫറുല്‍ ഇസ്‍ലാം പറഞ്ഞു. ട്വീറ്റ് ഇപ്പോഴും തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രൊഫൈലുകളില്‍ ലഭ്യമാണെന്നും മെയ് ഒന്നിന് പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പില്‍ അത് കൃത്യമായി തന്നെ പറഞ്ഞിട്ടുണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായും സഫറുല്‍ ഇസ്‍ലാം പറഞ്ഞു. രാജ്യത്തെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുടര്‍ന്നും പോരാടുമെന്നും എഫ്.ഐ.ആര്‍, അറസ്റ്റ്, ജയിലിലടക്കല്‍ എന്നിവയിലൂടെ എന്റെ രാജ്യത്തെയും ജനങ്ങളെയും രാജ്യത്തിന്റെ മതനിരപേക്ഷ ഭരണഘടനയെയും ബോധ്യത്തോടെ പിന്തുടര്‍ന്നുള്ള എന്റെ യാത്രയെ തടയാന്‍ കഴിയില്ലെന്നും സഫറുല്‍ ഇസ്‍ലാം വ്യക്തമാക്കി.

സഫറുൽ ഇസ്ലാം ഖാന് ഐക്യദാർഢ്യവുമായി നൂറോളം സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ
Also Read

സഫറുൽ ഇസ്ലാം ഖാന് ഐക്യദാർഢ്യവുമായി നൂറോളം സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ

ഇന്നലെയാണ് ഡൽഹി വസന്ത് കുഞ്ച് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഫറുല്‍ ഇസ്‍ലാമിനെതിരെ നടപടിയെടുത്തത്. 'ട്വീറ്റ് വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതും പ്രകോപനപരവുമാണ്, ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാക്കിർ നായികിനെ ട്വീറ്റിൽ പരാമർശിച്ചു', തുടങ്ങിയ ആരോപണങ്ങളാണ് എ.ടി.എസ് സ്പെഷ്യൽ സെൽ രജിസറ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്. നേരത്തെ ട്വീറ്റ് വിവാദമാക്കിയവർക്കെതിരെ സഫറുൽ ഇസ്‍ലാം ഖാൻ ലീഗൽ നോട്ടീസ് അയച്ചിരുന്നു.