LiveTV

Live

National

ആരോഗ്യ സേതു ആപ്പ് ആധുനിക നിരീക്ഷണ സംവിധാനമാണെന്ന് രാഹുൽ ഗാന്ധി

സംശയകരമായ അപ്പ് ഉപയോഗിച്ചാണ് കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു

ആരോഗ്യ സേതു ആപ്പ് ആധുനിക നിരീക്ഷണ സംവിധാനമാണെന്ന് രാഹുൽ ഗാന്ധി

കോവിഡിനെ മറയാക്കി കേന്ദ്രസർക്കാർ പൗരന്മാരെ നിരീക്ഷിക്കുന്നുവെന്ന പ്രതിപക്ഷം. ആരോഗ്യ സേതു ആപ്പ് ആധുനിക നിരീക്ഷണ സംവിധാനമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സ്വകാര്യത പോലും ജനത്തിന് സർക്കാരുമായി പങ്കുവയ്ക്കേണ്ടി വരികയാണെന്ന് എ.ഐ.എം.ഐ.എം പ്രതികരിച്ചു. എന്നാല്‍ കോവിഡിനെതിരായ പോരാട്ടം വിജയിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാക്കി ആപ്പിനെമാറ്റും എന്നാണ് കേന്ദ്രസർക്കാർ പ്രതികരണം. നിയന്ത്രിത മേഖലകളിലുള്ളവർ, സ്വകാര്യ- സർക്കാർ ജീവനക്കാർ, കോവിഡ് അപ്ഡേറ്റ് അറിയാൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെ എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.

വീട്ടിൽനിന്ന് പുറത്തിറങ്ങും മുമ്പ് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്യണം. ഇതാണ് സർക്കാർ ഉത്തരവ്. ഇക്കാര്യത്തിൽ നിരവധി ആശങ്കകൾ പ്രതിപക്ഷം ഉയർത്തുന്നു. ആധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്പ്. മേൽ നോട്ടം പോലുമില്ലാതെ ഒരു സ്വകാര്യ കമ്പനിക്ക് നടത്തിപ്പിന് നൽകിയിരിക്കുന്നു. സാങ്കേതികത സുരക്ഷ നൽകിയേക്കാം. അത് ഭയം ഉപയോഗിച്ച് ആകരുതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

സംശയകരമായ അപ്പ് ഉപയോഗിച്ചാണ് കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു. സ്വകാര്യത പോലും ജനത്തിന് സർക്കാരുമായി പങ്കുവയ്ക്കേണ്ടി വരികയാണെന്നും ഉവൈസി കൂട്ടിച്ചേർത്തു.

സർക്കാർ ഉത്തരവ് പിൻവലിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ആശങ്ക വേണ്ടെന്നും പോരാട്ടത്തിൽ മുന്നറിയിപ്പു പ്രധാനമാണെന്നും സർക്കാർ പ്രതികരിച്ചു. അതിനുതകുന്ന സുപ്രധാന ആയുധമാണ് ആരോഗ്യ സേതു ആപ്പ്. പോരാട്ടം വിജയിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാക്കി ആപ്പിനെ മാറ്റുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.