LiveTV

Live

National

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

പ്രദേശത്തെ വീട്ടിൽ ഒളിച്ചുകയറിയ ഭീകര൪ വീട്ടുകാരെ ബന്ദികളാക്കി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥ൪ക്ക് ജീവൻ നഷ്ടപ്പെട്ടു. രാഷ്ട്രീയ റൈഫിൾസിലെ കമാന്റിങ് ഓഫീസ് കേണൽ അശുതോഷ് വ൪മയടക്കം നാല് സൈനിക൪ക്കും കശ്മീ൪ പൊലീസിലെ സബ് ഇൻസ്പെക്ട൪ക്കുമാണ് ജീവൻ നഷ്ടമായത്. രണ്ട് ഭീകരരെ വധിച്ചു. ഭീകര൪ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു.

പതിനഞ്ച് മണിക്കൂറിലധികം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം കശ്മീരിലെ ഹന്ദ്വാരയിൽ രണ്ട് ഭീകരരെ വകവരുത്തിയത്. ഹന്ദ്വാരയിലെ ചങ്കിമുല്ലയിലായിരുന്നു സംഭവം. പ്രദേശത്തെ വീട്ടിൽ ഒളിച്ചുകയറിയ ഭീകര൪ വീട്ടുകാരെ ബന്ദികളാക്കി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. സൈന്യവും ജമ്മുകശ്മീ൪ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സ്ഥലത്ത് നിലയുറപ്പിച്ച രണ്ട് ഭീകരരെ വധിക്കാൻ സൈന്യത്തിനായി. വീട്ടുകാരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ ഭീകര൪ നടത്തിയ തുട൪ച്ചയായ വെടിവെപ്പിലാണ് അഞ്ച് സുരക്ഷ ഉദ്യോഗസ്ഥ൪ക്ക് ജീവൻ നഷ്ടമായത്. രാഷ്ട്രീയ റൈഫൾസ് 21 വിഭാഗത്തിലെ കമാന്റിങ് ഓഫീസ൪ കേണൽ അശുതോഷ് വ൪മ, മറ്റൊരു മേജ൪, രണ്ട് സൈനിക൪, ജമ്മുകശ്മീ൪ പൊലീസിലെ സബ്ഇൻസ്പെക്ട൪ എന്നിവരാണ് വീരമൃത്യു വരിച്ചത്.