LiveTV

Live

National

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്നു; സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു

കോവിഡ് 19 രോഗം രാജ്യത്ത് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയും രോഗസ്ഥിരീകരണ കണക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്നു; സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും മരണവും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 83 മരണം റിപ്പോര്‍ട്ട് ചെയ്തു. 2644 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39980 ഉം മരണസഖ്യ 1301 ആയി. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ സ്റ്റാഫിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിതിനെ തുടർന്ന് ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചിട്ടു.

കോവിഡ് 19 രോഗം രാജ്യത്ത് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയും രോഗസ്ഥിരീകരണ കണക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. 28046 ആക്ടീവ് കേസുകളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ച്ച മാത്രം 13,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. 700 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 1046450 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി..എം.ആർ അറിയിച്ചു. മഹാരാഷ്ട്രയിൽ ആകെ രോഗികൾ 12296 ആയി. മരണസംഖ്യ 521 ആണ്. ഗുജറാത്തിൽ 333 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികള്‍ 5054 ആയി. മരണം 262 ആണ്. ഡൽഹിയിൽ ഇതു വരെ 4122 പേർക്ക് രോഗം കണ്ടെത്തി. 61 മരണവും റിപ്പോർട്ട് ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ സ്റ്റാഫിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അണുവിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചത്. ഉത്തർപ്രദേശിൽ ആകെ രോഗികൾ 2487 ആണ്. ഡൽഹി ഭദ്ര ആശുപത്രിയിൽ നഴ്സിൽ നിന്നും കോവിഡ് പരിശോധനയ്ക്ക് പണം ഈടാക്കിയതായും പരാതി ഉയർന്നിട്ടുണ്ട്. മധ്യപ്രദേശിൽ ആകെ രോഗികൾ 2788 ഉം മരണം 151 ആണ്. രാജസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം 2800 ആയി. മഹാരാഷ്ട്രയിലെ നാസികിൽ നിന്നുള്ള 800 അതിഥി തൊഴിലാളികളുമായുള്ള ട്രെയിൻ ലക്നൗവിലെത്തി. അതിഥി തൊഴിലാളികൾക്കായി ട്രെയിനുകൾ ഏർപ്പാടാക്കുന്നത് സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം മാത്രമാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം അറിയിച്ചു.