LiveTV

Live

National

ഇന്ത്യയില്‍ കോവിഡ് മരണം 1223 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2411 കോവിഡ് കേസും 71 മരണവും റിപ്പോർട്ട് ചെയ്തു

ഇന്ത്യയില്‍ കോവിഡ് മരണം 1223 ആയി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37776 ഉം മരണ സഖ്യ 1223 ലുമെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2411 കോവിഡ് കേസും 71 മരണവും റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഉണ്ടായ ഏറ്റവും കൂടിയ രോഗ സ്ഥിരീകരണമാണിത് .മഹാരാഷ്ട്രയിൽ രോഗ സഖ്യ 12296 ഉം മരണം 521മായി. അതിനിടെ രാജ്യത്തെ വിവിധ സേന വിഭാഗങ്ങൾ

കോവിഡ് പോരാളികൾക്ക് ഇന്ന് ആദരം അർപ്പിക്കും. രാജ്യത്തെ ആകെ കോവിഡ് ആക്ടീവ് കേസുകൾ 26535 ആണ്. 10018 പേർക്കാണ് ഇതുവരെ അസുഖം മാറിയത്. ഡൽഹിയിൽ 56 പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. സി.ആർ.പിഎഫിലെ 68 പേർക്കും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ ആവുന്ന ജവാൻമാരുടെ എണ്ണം 127 ആയി. 100 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഏഴ് ബി.എസ്.എഫ് കാർക്കും ഇവിടെ രോഗം റിപ്പോർട്ട് ചെയ്തു.

സൗത്ത് വെസ്റ്റ് ഡൽഹിയിൽ 41 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയിൽ 790 കേസും 36 മരണവും കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 12296 ആയി. മരണം സഖ്യ 521 ആണ്. മുംബൈയിൽ മാത്രം 547 കേസും 27 മരണവും സ്ഥിരീകരിച്ചു. ധാരാവിയിൽ 38 പേർക്കും രോഗം കണ്ടെത്തി. ഗുജറാത്തിൽ 333 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗിക്ക 5054 ആയി. മരണം 262 ആണ്

ഉത്തർപ്രദേശിൽ 159 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 2487 ആണ്. മധ്യപ്രദേശിൽ ആകെ രോഗികൾ 2788 ഉം മരണം 151മാണ്. രാജസ്ഥാനിൽ 6 മരണവും 106 പോസിറ്റീവ് കേസും സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവർ 2772 ആയി. ബംഗാളിൽ ഏഴ് മരണവും 70 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ജമ്മുകശ്മീരിൽ 27 പേർക്കും രോഗം സ്ഥിരീകരിച്ചു.