LiveTV

Live

National

മുസ്‍ലിം കച്ചവടക്കാര്‍ക്ക് പ്രവേശനം നിരോധിച്ച് കൊണ്ട് പോസ്റ്റര്‍; മധ്യപ്രദേശ് പൊലീസ് കേസെടുത്തു

മുസ്‍ലിം കച്ചവടക്കാര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ സ്ഥാപിച്ച പോസ്റ്റര്‍ പൊലീസ് നീക്കം ചെയതു.

മുസ്‍ലിം കച്ചവടക്കാര്‍ക്ക് പ്രവേശനം നിരോധിച്ച് കൊണ്ട് പോസ്റ്റര്‍; മധ്യപ്രദേശ് പൊലീസ് കേസെടുത്തു

മുസ്‍ലിം കച്ചവടക്കാര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ സ്ഥാപിച്ച പോസ്റ്റര്‍ പൊലീസ് നീക്കം ചെയതു. പോസ്റ്ററിന് പിന്നില്‍ അജ്ഞാതരാണെന്നും എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ പേമാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് മധ്യപ്രദേശില്‍ ഈ പോസ്റ്റര്‍ കാണപ്പെടുന്നത്.

ഇന്‍ഡോറിലെ പേമാല്‍പൂരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ഗ്രാമീണര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റര്‍ എന്നുമെഴുതിയിരുന്നു. മത വിദ്വേഷവും വര്‍ഗീയതയും നിറഞ്ഞ പോസ്റ്റര്‍ വിവാദമായ ഉടനെ തന്നെ പൊലീസ് എടുത്ത് മാറ്റുകയായിരുന്നു. സംഭവത്തില്‍ കേസും രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബോര്‍ഡ് വെച്ചവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡി.ഐ.ജി ഹരിനാരായണാചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ സിംഗ് ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഇത്തരം പ്രവൃത്തികള്‍ നമ്മുടെ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമല്ലേ?, സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന ഇത്തരം വിഭജനങ്ങള്‍ ദേശീയ താൽപ്പര്യത്തിനെതിരാണ്’ അദ്ദേഹം പറഞ്ഞു