LiveTV

Live

National

സാമൂഹിക അടുക്കളയില്‍ തുപ്പി ബിജെപി എംഎല്‍എ; മാപ്പ് പറഞ്ഞതിന് പിന്നാലെ പിഴയും

ലോക്ക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ പാവപ്പെട്ടവർക്ക് ഭക്ഷണം പാകം ചെയ്യുന്ന സമൂഹ അടുക്കളയുടെ മധ്യത്തിൽ മാസ്ക് ഊരിയ ശേഷം റയ്യാനി തുപ്പുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്

സാമൂഹിക അടുക്കളയില്‍ തുപ്പി ബിജെപി എംഎല്‍എ; മാപ്പ് പറഞ്ഞതിന് പിന്നാലെ പിഴയും

സമൂഹ അടുക്കളയിൽ തുപ്പിയതിന്‍റെ പേരില്‍ രാജ് കോട്ട് ബിജെപി എംഎൽഎ അരവിന്ദ് റയ്യാനിയിൽ നിന്ന് 500 രൂപ പിഴ ഈടാക്കി. രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനാണ് എംഎൽഎയിൽ നിന്ന് പിഴ ഈടാക്കിയത്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് എംഎൽഎ മാപ്പും പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് റയ്യാനി സർക്കാരിന്റെ സമൂഹ അടുക്കളയിൽ തുപ്പുന്നതിൻറെ വീഡിയോ പുറത്തു വന്നത്. വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.

ലോക്ക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ പാവപ്പെട്ടവർക്ക് ഭക്ഷണം പാകം ചെയ്യുന്ന സമൂഹ അടുക്കളയുടെ മധ്യത്തിൽ മാസ്ക് ഊരിയ ശേഷം റയ്യാനി തുപ്പുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്. എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. വളരെ മോശമായ നടപടിയാണ് എംഎൽഎയുടേതെന്നാണ് പലരുടെയും വിമർശനം.

ഇതിനു പിന്നാലെയാണ് എംഎൽഎ മാപ്പു പറഞ്ഞത്. കൂടാതെ 500 രൂപ പിഴയും നൽകി. ഇന്ത്യയിൽ പൊതു സ്ഥലത്ത് തുപ്പുന്നത് കുറ്റകരമാണ്. സർക്കാരിന്റെ സ്ഥലത്തോ റോഡിലോ അല്ല തന്റെ സ്ഥലത്താണ് തുപ്പിയതെന്നാണ് എംഎൽഎ എഎൻഐയോട് പ്രതികരിച്ചത്. എങ്കിലും തെറ്റ് അംഗീകരിക്കുന്നുവെന്നും അതുകൊണ്ടാണ് പിഴ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.