LiveTV

Live

National

രോഗബാധ ഉയർന്നിട്ടും കോവിഡ് പ്രോട്ടോകോൾ ലംഘനം തുടര്‍ന്ന് ഡൽഹിയിലെ ആശുപത്രി

നഴ്സുമായി സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകർ രോഗികൾ ആശുപത്രി ജീവനക്കാർ തുടങ്ങിയവരെ നിരീക്ഷണത്തിലാണെന്നും സാമ്പിൾ ശേഖരിക്കണം എന്നുമാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്

രോഗബാധ ഉയർന്നിട്ടും
കോവിഡ് പ്രോട്ടോകോൾ ലംഘനം തുടര്‍ന്ന് ഡൽഹിയിലെ ആശുപത്രി

ഡൽഹി പശ്ചിമ വിഹാർ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ നഴ്സിനും രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രോട്ടോകോൾ പാലിക്കുന്നില്ല. സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിൽ ആക്കാനോ സാമ്പിളുകൾ ശേഖരിക്കാനോ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ല.

ഇക്കാര്യത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് മലയാളികൾ അടക്കമുള്ള നഴ്സുമാർ ആവശ്യപ്പെട്ടു. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന നഴ്സുമാർ ഇപ്പോഴും കഴിയുന്നത് ഇടുങ്ങിയ ഹോസ്റ്റലിലാണ്. ഇതിനു പുറമേയാണ് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിലധികം രോഗികൾക്കും ഒരു നഴ്സിനും രോഗം സ്ഥിരീകരിച്ചത്.

നഴ്സുമായി സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകർ രോഗികൾ ആശുപത്രി ജീവനക്കാർ തുടങ്ങിയവരെ നിരീക്ഷണത്തിലാണെന്നും സാമ്പിൾ ശേഖരിക്കണം എന്നുമാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്. എന്നാൽ ആശുപത്രി അധികൃതർ ഇതിനൊന്നും തയ്യാറല്ല. പരിശോധനക്ക് വിധേയരാകുന്ന ആരോഗ്യപ്രവർത്തകർ സ്വയം പണം അടയ്ക്കണം എന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.