LiveTV

Live

National

അലഹാബാദില്‍ പഴത്തിനായി തിക്കിത്തിരക്കി കുടിയേറ്റ തൊഴിലാളികള്‍; സത്യാവസ്ഥ ഇതാണ്, വിശദീകരണവുമായി ജില്ലാ മജിസ്ട്രേറ്റ്

അലഹാബാദിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യമാണെന്ന് കുറിച്ചുകൊണ്ടാണ് രവി ഈ വീഡിയോ പങ്കുവച്ചത്

അലഹാബാദില്‍ പഴത്തിനായി തിക്കിത്തിരക്കി കുടിയേറ്റ തൊഴിലാളികള്‍; സത്യാവസ്ഥ ഇതാണ്, വിശദീകരണവുമായി ജില്ലാ മജിസ്ട്രേറ്റ്

ഉത്തര്‍പ്രദേശിലെ അലഹബാദില്‍ കുടിയേറ്റ തൊഴിലാളികള്‍ പഴത്തിനായി തിക്കുംതിരക്കും കൂട്ടുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒരു പഴത്തിന് വേണ്ടി തിരക്ക് കൂട്ടുന്ന തൊഴിലാളികളുടെ വീഡിയോ മാധ്യമ പ്രവര്‍ത്തകനായ രവി നായരാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഒരു ഗേറ്റിനപ്പുറത്ത് നിന്ന് മാസ്ക് വച്ച ഒരാള്‍ പഴം വിതരണം ചെയ്യുന്നതും തൊട്ടപ്പുറത്ത് നിന്നും കുറച്ചു പേര്‍ അതിനായി കൈകള്‍ നീട്ടുന്നതും കാണാം. അലഹാബാദിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യമാണെന്ന് കുറിച്ചുകൊണ്ടാണ് രവി ഈ വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഹമ്മദാബാദ് ജില്ലാ മജിസ്ട്രേറ്റ്.

ഇത് കോവിഡ് രോഗികള്‍ക്കായുള്ള ക്വാറന്റൈന്‍ കേന്ദ്രമല്ലെന്നും മധ്യപ്രദേശുകാരായ തൊഴിലാളികള്‍ യാത്രാമധ്യേ വിശ്രമിച്ച സി.എ.വി കോളേജാണെന്നും ജില്ലാ കലക്ടര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.വാഴപ്പഴം വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ തിരക്ക് തുടങ്ങിയെന്നും ഉടന്‍ നിര്‍ത്തിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് എല്ലാവരും ബസുകളില്‍ ഇരുന്ന് കഴിഞ്ഞ ശേഷമാണ് ആളുകള്‍ക്ക് നല്‍കിയെന്നും ജില്ലാ മജിസ്ട്രേറ്റ് പറയുന്നു.