LiveTV

Live

National

അസമില്‍ പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ വന്‍ ആള്‍ക്കൂട്ടം; ഒടുവില്‍ ലോക്ഡൌണ്‍ ലംഘനം

അസമിലെ ബിശ്വനാഥ് ജില്ലയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം


അസമില്‍ പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ വന്‍ ആള്‍ക്കൂട്ടം; ഒടുവില്‍ ലോക്ഡൌണ്‍ ലംഘനം

പെരുമ്പാമ്പിനെ കണ്ടതോടെ ലോക്ഡൌണാണ്, കേസാകും എന്നൊന്നും നോക്കാതെ ആളുകള്‍ ഒത്തുകൂടിയത് ഒടുവില്‍ ലോക്ഡൌണ്‍ ലംഘനമായി.അസമിലെ ബിശ്വനാഥ് ജില്ലയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

കമല്‍പൂര്‍ പ്രദേശത്തുള്ള ആളുകളാണ് സമീപത്തെ വയലില്‍ പെരുമ്പാമ്പിനെ കണ്ടതോടെ സെല്‍ഫിയെടുക്കാനും പാമ്പിനെ കാണാനുമായി ഒത്തുകൂടിയത്. സ്ത്രീകളും പുരുഷന്‍മാരും അടക്കമുള്ള ഒരു കൂട്ടം തന്നെയുണ്ടായിരുന്നു. സാമൂഹിക നിയന്ത്രണങ്ങളൊന്നും പാലിക്കാതെ സെല്‍ഫി എടുക്കാനായി പലരും തിക്കിത്തിരക്കി. പത്തടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ഒടുവില്‍ കാട്ടിലേക്ക് അയക്കുകയായിരുന്നു.

ലോക്ഡൌണ്‍ ലംഘനവുമായി ബന്ധപ്പെട്ട് അസമില്‍ ഇതുവരെ 3,567 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 42 ആണ് അസമില്‍ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം.കഴിഞ്ഞ 36 മണിക്കൂറിനിടയില്‍ അഞ്ച് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.