Top

183 തീര്‍ഥാടകര്‍ക്ക് കോവിഡ്, തബ്‌ലീഗി മോഡല്‍ അധിക്ഷേപം ഭയന്ന് അകാല്‍ തക്ത്

തബ്‌ലീഗി ജമാഅത്തിന്റെ സമാനമായ മാതൃകയില്‍ തീര്‍ഥാടകര്‍ മാത്രമല്ല സിഖ് സമുദായമാകെ വിദ്വേഷത്തിന് ഇരയാകുമെന്ന ആശങ്കയാണ് ഉയരുന്നത്...

MediaOne Logo

  • Published:

    1 May 2020 8:08 AM GMT

  • Updated:

    2020-05-01 08:08:13.0

183 തീര്‍ഥാടകര്‍ക്ക് കോവിഡ്, തബ്‌ലീഗി മോഡല്‍ അധിക്ഷേപം ഭയന്ന് അകാല്‍ തക്ത്
X

മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ 183 സിഖ് തീര്‍ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നേരിടേണ്ടിവന്നതിന് സമാനമായ അനുഭവം സിഖ് തീര്‍ഥാടകര്‍ക്ക് നേരിടേണ്ടി വരുമെന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് അകാല്‍ തക്ത്. തീര്‍ഥാടകര്‍ക്ക് മാത്രമല്ല സിഖ് സമുദായമാകെ വിദ്വേഷപ്രചരണത്തിന് ഇരയാകുമെന്നാണ് ആശങ്ക.

വ്യാഴാഴ്ച്ച മാത്രം 149 സിഖ് തീര്‍ഥാടകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വ്യാഴാഴ്ച്ച പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167 ആയി കുതിച്ചുയരുകയായിരുന്നു. പഞ്ചാബില്‍ വ്യാഴാഴ്ച്ചവരെ ആകെ 542 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 33.7 ശതമാനവും മഹാരാഷ്ട്രയിലെ നന്ദെഡില്‍ പോയ തീര്‍ഥാടകരാണ്.

ये भी पà¥�ें- പ്ലാസ്മ ദാനത്തിന് തയ്യാറെന്ന് കോവിഡ് മാറിയ 350 തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍

മാര്‍ച്ച് മുതല്‍ നന്ദെഡില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു തീര്‍ഥാടകര്‍. തങ്ങളുടെ അനുയായികളെ കോവിഡിന്റെ പേരില്‍ പ്രത്യേകമായി ലക്ഷ്യം വെക്കാനിടയുണ്ടെന്ന ആശങ്ക അകാല്‍ തക്ത് മേധാവി ജിയാനി ഹര്‍പ്രീത് സിംങ് പങ്കുവെക്കുകയും ചെയ്തു.'തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ നേരിടേണ്ടി വന്ന അതേ അനുഭവം സിഖ് തീര്‍ഥാടകര്‍ക്കും ഉണ്ടാകുമെന്ന ഭീതിയുണ്ട്. സമുദായം ആകെ ഇതിന്റെ ഇരയാകാനുമുള്ള സാധ്യതയുണ്ട്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ 3525 സിഖ് തീര്‍ഥാടകരില്‍ 577 പേരുടെ പരിശോധന ഫലങ്ങള്‍ മാത്രമാണ് വന്നതെന്നതും ആശങ്ക കൂട്ടുന്നു. സ്വകാര്യ വാഹനങ്ങളിലും പഞ്ചാബ് സര്‍ക്കാരും ഗുരുദ്വാരകളും ഏര്‍പ്പെടുത്തിയ വാഹനങ്ങളിലുമാണ് ഇവരെ പഞ്ചാബിലേക്ക് തിരിച്ചെത്തിച്ചത്. മഹാരാഷ്ട്രയിലെ നന്ദെഡിലുള്ള ബാക്കി തീര്‍ഥാടകരില്‍ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളില്‍ നന്ദെഡില്‍ മൂന്ന് കോവിഡ് ബാധിതര്‍ മാത്രമാണുള്ളത്.

TAGS :
Next Story