LiveTV

Live

National

അദ്ധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു.ജി.സി

ജൂലൈയിൽ അവസാന വർഷ സെമസ്റ്റർ പരീക്ഷ നടത്താമെന്നാണ് യു.ജി.സി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

അദ്ധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു.ജി.സി

കോളജുകളില്‍ അക്കാദമിക വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യൂണിവേഴിസ്റ്റി ഗ്രാന്‍റ്സ് കമ്മീഷന്‍. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ മാത്രം പരീക്ഷ ജൂലൈയിൽ നടത്താമെന്നും യു.ജി.സി നിര്‍ദേശം നല്‍കി. കോവിഡ് പശ്ചാത്തലത്തിൽ ഇൻറർമീഡിയേറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ പരീക്ഷ നടത്തില്ല. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ സർവകലാശാലകളിലും കോവിഡ് സെൽ രൂപീകരിക്കും.

ജൂലൈയിൽ അവസാന വർഷ സെമസ്റ്റർ പരീക്ഷ നടത്താമെന്നാണ് യു.ജി.സി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇൻറർമീഡിയേറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ പരീക്ഷ നടത്തില്ല. ഇവർക്ക് ഈ സെമസ്റ്ററ്റിൻ്റെയും കഴിഞ്ഞ സെമസ്റ്ററിൻ്റെയും ഇൻ്റേണൽ അസസ്മെൻ്റ് മാർക്കായി പരിഗണിക്കാം. കോവിഡ് ഭീഷണി ഇല്ലാത്ത സംസ്ഥാനങ്ങളിൽ പരീക്ഷ നടത്തുകയുമാവാം.

ഈ അദ്ധ്യായന വർഷത്തിലെ പ്രവേശനം സെപ്റ്റംബർ ഒന്നിന് തുടങ്ങും. നേരെത്ത പ്രവേശന നടപടികൾ പൂർത്തിയാക്കിയവർക്ക് ഓഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കാം.

അക്കാദമിക് കലണ്ടറുമായും പരീക്ഷകളുമായും ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാനാണ് കോവിഡ് സെൽ സർവകലാശാലകളിൽ രൂപീകരിക്കുക. കഴിഞ്ഞ ദിവസമാണ് യു.ജി.സി നിയമിച്ച സമിതി ഈ ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് യു.ജി.സിക്ക് സമർപ്പിച്ചത്.