LiveTV

Live

National

അന്തര്‍ സംസ്ഥാന തൊഴിലാളികളെ രാജസ്ഥാന്‍ തിരിച്ചയച്ചു തുടങ്ങി

ആകെ ആറ് ലക്ഷം അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്...

അന്തര്‍ സംസ്ഥാന തൊഴിലാളികളെ രാജസ്ഥാന്‍ തിരിച്ചയച്ചു തുടങ്ങി

അന്തര്‍ സംസ്ഥാന തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള ദൗത്യം രാജസ്ഥാന്‍ സര്‍ക്കാര്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇത് സംബന്ധിച്ച അനുമതി ലഭിച്ചതിന് പിന്നാലെ രാജസ്ഥാന്‍ 40000ത്തോളം തൊഴിലാളികളെയാണ് മാറ്റാന്‍ തുടങ്ങിയത്. ഇവരില്‍ ഭൂരിഭാഗവും മധ്യപ്രദേശിലേയും അയല്‍ സംസ്ഥാനമായ ഹരിയാനയിലേയുമാണ്. ആകെ ആറ് ലക്ഷം അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ കണക്കിലുള്ളത്.

മധ്യപ്രദേശ് അതിര്‍ത്തിയിലേക്ക് 26000ത്തോളം തൊഴിലാളികളേയും ഹരിയാന അതിര്‍ത്തിയിലേക്ക് രണ്ടായിരത്തോളം തൊഴിലാളികളേയുമാണ് നീക്കിയത്. രാജസ്ഥാന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഈ തൊഴിലാളികള്‍. വിളവെടുപ്പ് സമയമായതിനാല്‍ തൊഴില്‍ തേടി എത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. ഷെല്‍ട്ടര്‍ ഹോമുകളില്‍ കഴിയുന്നവരെയാണ് ആദ്യഘട്ടത്തില്‍ കൊണ്ടുപോകുന്നത്.

'ഇനി ഈ പ്രദേശത്ത് കണ്ടുപോവരുത്' മുസ്‌ലിം പച്ചക്കറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ
Also Read

'ഇനി ഈ പ്രദേശത്ത് കണ്ടുപോവരുത്' മുസ്‌ലിം പച്ചക്കറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ

ട്രയിന്‍ യാത്രക്ക് അനുമതി ലഭിക്കാത്തതിനാല്‍ ബസിലാണ് യാത്ര. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദേശം പാലിച്ചുകൊണ്ട് കോവിഡ് ലക്ഷണങ്ങളില്ലാത്തവരെയാണ് കൊണ്ടുപോകുന്നതെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നുമാണ് രാജസ്ഥാന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് മുമ്പ് തന്നെ യു.പിയില്‍ നിന്നും രാജസ്ഥാനിലെ കോട്ടയിലേക്ക് പഠിക്കാനെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ചിരുന്നു.