LiveTV

Live

National

വേണ്ടത്ര സുരക്ഷയില്ലാതെ ജോലിക്ക് നിര്‍ബന്ധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍

നീരീക്ഷണ കാലാവധി തീരും മുൻപ് പല ആരോഗ്യ പ്രവർത്തകരെയും ജോലിക്ക് തിരിച്ച് വിളിക്കുന്നതായും പരാതിയുണ്ട്

വേണ്ടത്ര സുരക്ഷയില്ലാതെ ജോലിക്ക് നിര്‍ബന്ധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍

ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ ആശങ്കയിൽ. കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി.

നീരീക്ഷണ കാലാവധി തീരും മുൻപ് പല ആരോഗ്യ പ്രവർത്തകരെയും ജോലിക്ക് തിരിച്ച് വിളിക്കുന്നതായും പരാതിയുണ്ട്. കൊല്‍ക്കത്തയിലെ നാരായണ ആശുപത്രിയിലും കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. മലയാളി നഴ്സുമാർ ഉൾപ്പെടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 25.19 ശതമാനമാണ് രോഗമുക്തമാകുന്നതിന്‍റെ തോതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.