LiveTV

Live

National

ചിക്കന്റെ വിലയെച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ കച്ചവടക്കാരനെ കുത്തിക്കൊലപ്പെടുത്തി

പശ്ചിമബംഗാള്‍ സ്വദേശിയായ ഷിറാസാണ്(35) കൊല്ലപ്പെട്ടത്

ചിക്കന്റെ വിലയെച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ കച്ചവടക്കാരനെ കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹയില്‍ ചിക്കന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടര്‍ന്ന് കച്ചവടക്കാരനെ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശിയായ ഷിറാസാണ്(35) കൊല്ലപ്പെട്ടത്.

വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മീ​ന്‍ വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ ഷി​റാ​സ് ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ചി​ക്ക​ന്‍ ക​ച്ച​വ​ട​വും ആ​രം​ഭി​ച്ചി​രു​ന്നു. തന്റെ കുടിലിന് സമീപത്ത് ചെറിയൊരു ഉന്തുവണ്ടിയിലാണ് ഷിറാസ് ചിക്കൻ വിൽപന നടത്തിയിരുന്നത്. ഷാ ആലം എന്നയാൾ ഷിറാസിനോട് ചിക്കന്റെ വിലയെക്കുറിച്ച് അന്വേഷിച്ചു. വില പറഞ്ഞപ്പോൾ മറ്റിടങ്ങളിൽ നിന്ന് വളരെ വില കൂട്ടിയാണ് ഷിറാസ് വിൽപന നടത്തുന്നതെന്ന് പ്ര​തി പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​യാ​ളു​ടെ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഷിറാസ് കത്തിക്കുത്തേറ്റ് നിലയിലായിരുന്നുവെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ വിജയാനന്ദ ആര്യ പറഞ്ഞു. ഉടന്‍ തന്നെ മംഗോള്‍പുരിയിലുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ഡിസിപി പറഞ്ഞു.

മൂ​ര്‍​ച്ച​യേ​റി​യ ക​ത്തി​യും ഇ​രു​മ്പ് ക​മ്പി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ യുവാവിനെ ആ​ക്ര​മി​ച്ച​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ മം​ഗ​ള്‍​പു​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഷാ ​ആ​ലം എ​ന്ന​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.