LiveTV

Live

National

കര്‍ണാടകയില്‍ ശൈശവ വിവാഹം; പ്രായപൂര്‍ത്തിയാകാത്ത വധു തൂങ്ങിമരിച്ചു

തുംകുര ജില്ലയിലെ സിറയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്

കര്‍ണാടകയില്‍ ശൈശവ വിവാഹം; പ്രായപൂര്‍ത്തിയാകാത്ത വധു തൂങ്ങിമരിച്ചു

കര്‍ണാടകയില്‍ ശൈശവ വിവാഹത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.തുംകുര ജില്ലയിലെ സിറയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഏപ്രില്‍ 26നായിരുന്നു സിറയില്‍ തന്നെയുള്ള ആണ്‍കുട്ടിയുമായി പെണ്‍കുട്ടിയുടെ വിവാഹം. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയായിരുന്നു കല്യാണം. വധുവിന് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു. വിവാഹത്തെ തുടര്‍ന്ന് വിഷാദത്തിലായിരുന്ന പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ ശിശു വികസന ഓഫീസർ സുരേഖ തഖെ ബാലവിവാഹ നിരോധന നിയമം -2006, പോക്സോ എന്നിവ പ്രകാരം സിറ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

രാജ്യത്ത് ശൈശവ വിവാഹം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.രണ്ടാം സ്ഥാനത്താണ് കര്‍ണാടക.

ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2013 മുതൽ 2017 വരെ രാജ്യത്താകെ 1516 കേസുകൾ രജിസ്റ്റർ ചെയ്തു. 2017ലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 395 കേസുകള്‍.