LiveTV

Live

National

'ഇനി ഈ പ്രദേശത്ത് കണ്ടുപോവരുത്' മുസ്‌ലിം പച്ചക്കറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ താന്‍ തന്നെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഏറ്റുപറഞ്ഞും പ്രവര്‍ത്തിയെ ന്യായീകരിച്ചും ബി.ജെ.പി എം.എല്‍.എ രംഗത്തെത്തുകയും ചെയ്തു...

'ഇനി ഈ പ്രദേശത്ത് കണ്ടുപോവരുത്' മുസ്‌ലിം പച്ചക്കറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ

ഉത്തര്‍പ്രദേശില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്കു നേരെ വീണ്ടും വംശീയ അധിക്ഷേപവും ഭീഷണിയും. ഇക്കുറി ബി.ജെ.പി എം.എല്‍.എയായ ബ്രിജ് ഭൂഷണ്‍ ശരണാണ് മുസ്‌ലിം പച്ചക്കറി വില്‍പ്പനക്കാരന് നേരെ ഭീഷണിയുമായി എത്തിയത്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ താന്‍ തന്നെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഏറ്റുപറഞ്ഞും പ്രവര്‍ത്തിയെ ന്യായീകരിച്ചും ബി.ജെ.പി എം.എല്‍.എ രംഗത്തെത്തുകയും ചെയ്തു.

യു.പിയിലെ മഹോബ ജില്ലയിലെ ചര്‍ക്കാരിയില്‍ നിന്നുള്ള എം.എല്‍.എയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍. തന്റെ വീടിന് മുന്നിലൂടെ പോയിരുന്ന പച്ചക്കറി വില്‍പ്പനക്കാരനേയും ഒപ്പമുണ്ടായിരുന്ന കുട്ടിയേയുമാണ് എം.എല്‍.എതടഞ്ഞു നിര്‍ത്തിയത്. ഇവരുടെ പേരും മതവും തിരിച്ചറിയാനായി ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍വ്യക്തം. എം.എല്‍.എയുടെ സമ്മതത്തോടെ എടുത്ത വീഡിയോ പിന്നീട് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ പങ്കുവെക്കുകയായിരുന്നു.

ആദ്യം എം.എല്‍.എ പേരു ചോദിക്കുമ്പോള്‍ 'രാജ് കുമാര്‍ എന്നാണ്' ഭയത്തോടെ പച്ചക്കറി കച്ചവടക്കാരന്‍ പറയുന്നത്. സത്യം പറഞ്ഞില്ലെങ്കില്‍ തല്ലുകിട്ടുമെന്നും പിതാവിനെ ജയിലില്‍ അടക്കുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തിയതോടെ ഒപ്പമുണ്ടായിരുന്ന കുട്ടി പച്ചക്കറി കച്ചവടക്കാരന്റെ പേര് അസീസ് ഉര്‍ റഹ്മാന്‍ എന്നാണെന്ന് പറയുന്നു. മുസ്‌ലിം അല്ലെന്ന് നുണപറയുന്നോ എന്ന് പറഞ്ഞാണ് തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എ ഭീഷണിപ്പെടുത്തുന്നത്.

സംഭവം വാര്‍ത്തായയതിന് ശേഷം ആ വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് പറഞ്ഞ് ബ്രിജ് ഭൂഷണ്‍ ശരണ്‍ രംഗത്തെത്തി. സ്വന്തം പ്രവര്‍ത്തിയെ ന്യായീകരിക്കാനാണ് അപ്പോഴും എം.എല്‍.എ ശ്രമിച്ചത്. 'അയാള്‍ നുണ പറഞ്ഞതുകൊണ്ടാണ് ശാസിച്ചത്. റഹ്മുദീന്‍ എന്നല്ല രാജ്കുമാര്‍ എന്നാണ് അയാള്‍ പേരു പറഞ്ഞത്. മാസ്‌കും ഗ്ലൗസും അയാള്‍ ധരിച്ചിരുന്നില്ല. കാണ്‍പൂരിലും ലക്‌നൗവിലുമായി 16 പച്ചക്കറി കച്ചവടക്കാര്‍ക്ക് കോവിഡ് ബാധിച്ച കാര്യം നമുക്കറിയാമല്ലോ' എന്നായിരുന്നു ബ്രിജ് ഭൂഷണ്‍ പറഞ്ഞത്.