LiveTV

Live

National

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1075ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 മരണവും 1078 കേസുകളും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടുന്ന രോഗികളുടെ നിരക്ക് 13 ശതമാനത്തില്‍ നിന്നും 25.19 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 14 ദിവസം കൊണ്ടാണ് ഈ മാറ്റം പ്രകടമായത്. 14 ദിവസം കൊണ്ട് രോഗമുക്തി നിരക്ക് 13%ല്‍ നിന്നും 25.19% ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ മരണനിരക്ക് 3.2 ശതമാനമാണ്. മരിക്കുന്നവരില്‍ 65 ശതമാനം പുരുഷന്മാരും 35 ശതമാനം സ്ത്രീകളുമാണ്.

കേന്ദ്രസര്‍ക്കാര്‍ മാര്‍നിര്‍ദേശങ്ങള്‍ പ്രകാരം കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് ആര്‍ടി-പിസിആര്‍ ടെസ്റ്റ് മാത്രമേ നടത്തുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1075ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 മരണവും 1078 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗവിമുക്തി നിരക്ക് മെച്ചപ്പെട്ടുവരുന്നതായി കേന്ദ്രം വ്യക്തമാക്കി. രോഗികളുമായി സമ്പ൪ക്കം പുല൪ത്തിയ നഴ്സുമാ൪ക്ക് നിരീക്ഷണത്തിൽ കഴിയാൻ മതിയായ സമയം പോലും അനുവദിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ 475 പുതിയ കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാസിക്കിലെ മാലേഗാവ് പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. രാജസ്ഥാനിൽ 3 മരണവും 118 കേസുകളും റിപ്പോർട്ട് ചെയ്തു.

മധ്യപ്രദേശിലെ ഇൻഡോറിലും 3 പേർ മരിച്ചു. പുതിയ കേസുകൾ 19. ബീഹാറിൽ 9 പുതിയ കോവിഡ് കേസുകളടക്കം 392 രോഗബാധിതരാണുള്ളത്. ഡൽഹി ആസാദ് പൂർ പച്ചക്കറി മാർക്കറ്റിലെ 4 വ്യാപാരികൾക്ക് കൂടി രോഗം കണ്ടെത്തി. ഇവിടെ രോഗ സംഖ്യ 15 ആയി. വടക്കൻ അതിർത്തി മേഖലകളിൽ 20 ലക്ഷം പേരെ കോവിഡ് പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. തുറമുഖങ്ങളിൽ 47,000 പേരെയും പരിശോധിച്ചു. മൊത്തം 9 ലക്ഷം പേർ നിരീക്ഷണത്തിലാണെന്ന് ഹർഷ് വർധൻ പറഞ്ഞു.